1 GBP = 104.19

രുചികരമായ നാടന്‍ ഭക്ഷണവും നാടന്‍ പാട്ടുകളുമായി വിരാള്‍ ഉത്സവം സാക്ഷാല്‍ തൃശൂര്‍ പൂരമായി മാറി .

രുചികരമായ നാടന്‍ ഭക്ഷണവും നാടന്‍ പാട്ടുകളുമായി വിരാള്‍ ഉത്സവം സാക്ഷാല്‍ തൃശൂര്‍ പൂരമായി മാറി .

ടോം ജോസ് തടിയംപാട്

കോട്ടയംകാര്‍ തോറ്റുപോകുന്ന രൂചിയോടെ ആന്റോയും സോഫിയും സുഹൃത്തുക്കളും കൂടി പാചകം ചെയ്ത പിടിയും നാടന്‍ കോഴിയും പിന്നെയും പിന്നെയും ആളുകള്‍ വന്നു വാങ്ങികഴിക്കുകയും ചോറും നാടന്‍ കറികളും അവോളം കഴിച്ചശേഷം ഇത്രയും നല്ലൊരു ഭക്ഷണം ഇവിടെ വന്നതിനു ശേഷം കഴിച്ചിട്ടില്ല എന്നു പരിപാടിക്കു നേതൃത്വം കൊടുത്ത ആന്റോ ജോസിനോട് പറഞ്ഞിട്ട് പോകുന്നവരെയാണ് ഇന്നലെ നടന്ന വിരാള്‍ ഉത്സവത്തില്‍ കണ്ടത്.

ഡോക്ടര്‍ വീണ പാടിയ നാടന്‍ പാട്ടുകള്‍ക്കൊപ്പം ആളുകള്‍ ചുവടുവച്ചു. കൂടാതെ ബെന്‍സണ്‍ ,ഷിബു ,ജിനോയ് , സാബു, ബാബു എന്നിവര്‍ കൂടി വീണയോടൊപ്പം ചേര്‍ന്ന് പാടിയപ്പോള്‍ പരിപാടിനടന്ന വിരാള്‍ സൈന്റ്‌റ് ജോസഫ് ഹാള്‍ സാക്ഷാല്‍ ഒരു കേരളമായി മാറി..
വൈകുന്നരം ഏഴു മണിക്കു ആന്‍ മരിയ ടോം അവതരിപ്പിച്ച വെ ല്‍ക്കം ഡാന്‍സോട് കൂടി പരിപാടികള്‍ ആരംഭിച്ചു, പരിപാടികള്‍ക്ക് സാം ചക്കട അദ്ധൃക്ഷം വഹിച്ചു,.

ആന്റോ ജോസ് ആമുഖ പ്രസംഗം നടത്തി , ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മത്തായിസാര്‍ , ടോം ജോസ് തടിയംപാട് ,റോയ് കുട്ടനാട് ,ബിജു അബ്രഹാം, അബ്രഹാം അലക്‌സാണ്ടര്‍ , ഗ്ലാഡീസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു .സണ്ണി ജോസ് പരിപാടികള്‍ക്കു നന്ദി പറഞ്ഞു.

യുകെയില്‍ തന്നെ നാടന്‍ പാട്ടുകളും നാടന്‍ ഭക്ഷണവുമായി ഇത്തരം ഒരൊത്തുകൂടല്‍ ആദൃമായിട്ടാവുമെന്നു സംഘാടകര്‍ പറഞ്ഞു. .
ഇടി ഇറച്ചി ,മീന്‍ പീര ,ചെമ്മീന്‍ ചമ്മന്തി ,പേപ്പര്‍ പോര്‍ക്ക് തുടങ്ങിയ അനവധി നാടന്‍ വിഭവങ്ങള്‍ പരിപാടിയെ സമ്പുഷ്ടമാക്കി. അടുത്ത വര്‍ഷം നടക്കുന്ന പരിപാടിയില്‍ ഈ വര്‍ഷം പങ്കെടുത്തവര്‍ പങ്കെടുക്കും എന്നുറപ്പിച്ചാണ് പിരിഞ്ഞത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more