ചേക്കയെ ഇടിച്ചിട്ട് വിജേന്ദര്‍, ഏഷ്യാ പസഫിക് മിഡില്‍വൈയ്റ്റ് കിരീടം നിലനിര്‍ത്തി


ചേക്കയെ ഇടിച്ചിട്ട് വിജേന്ദര്‍, ഏഷ്യാ പസഫിക് മിഡില്‍വൈയ്റ്റ് കിരീടം നിലനിര്‍ത്തി

ലോക ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗ് നിലനിര്‍ത്തി. മുന്‍ ലോകചാംപ്യന്‍ ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയെ മൂന്നാമത്തെ റൗണ്ടില്‍ ഇടിച്ചു വീഴ്ത്തിയാണ് വിജേന്ദര്‍ കിരീടം നിലനിര്‍ത്തിയത്.

പ്രൊഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണ് ഇത്. ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. അയ്യായിരത്തോളം കാണികളെ സാക്ഷിനിര്‍ത്തിയാണ് വിജേന്ദര്‍ വീരവാദം മുഴക്കിയെത്തിയ ചേക്കയെ മൂന്നാമത്തെ റൗണ്ടില്‍ ഇടിച്ചുവീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് കളം മാറ്റിയത്. പത്ത് റൗണ്ടുള്ള മത്സരത്തില്‍ ആദ്യ റൗണ്ട് മുതലെ മിന്നുന്ന ഫോമിലായിരുന്ന വിജേന്ദര്‍ എഴ് റൗണ്ട് ബാക്കി നില്‍ക്കേ ചേക്കയെ ഇടിച്ചിടുകയായിരുന്നു. 12 മിനിട്ടിനുള്ളില്‍ മത്സരം അവസാനിച്ചു. പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് കളം മാറിയ ശേഷം പരാജയറിയാതെയാണ് വിജേന്ദര്‍ ഇതുവരെ എത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 165