മാംഗല്യത്തിന്റെ സന്തോഷത്തിന് പിന്നാലെ വിജയലക്ഷ്മിയുടെ കണ്ണിലേക്ക് വെളിച്ചവുമെത്തുന്നു


മാംഗല്യത്തിന്റെ സന്തോഷത്തിന് പിന്നാലെ വിജയലക്ഷ്മിയുടെ കണ്ണിലേക്ക് വെളിച്ചവുമെത്തുന്നു

അകകണ്ണിന്റെ വെളിച്ചത്തിലായിരുന്നു വൈക്കം വിജയലക്ഷ്മി സംഗീതലോകത്ത് പിച്ചവച്ചു തുടങ്ങിയത്. എന്നാല്‍ സ്വന്തം നെഞ്ചോട് ചേര്‍ത്തുവച്ച ഗായികയ്ക്ക് മാംഗല്യമായത് കണ്ട് സന്തോഷിച്ച ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്ന് വൈക്കം വിജയലക്ഷ്മിയുടെ കണ്ണിലേക്ക് വെളിച്ചമെത്തി തുടങ്ങുന്നു.

കണ്ണിലേക്ക് വെളിച്ചം കൂടുതലായി എത്തിതുടങ്ങിയതായി വിജയലക്ഷ്മിയുടെ അമ്മ പറയുന്നു. നിഴലുപോലെ മുന്നില്‍ വരുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അതെന്താണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പണ്ട് ഇടത് കണ്ണിലൂടെ മാത്രമേ പ്രകാശം അറിയാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോള്‍ വലതുകണ്ണിലൂടേയും അത് അറിയാന്‍ സാധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മിയുടെ അമ്മ പറയുന്നു.

പണ്ട് നടന്നുപോകുന്ന വഴിയില്‍ ആരെങ്കിലും നിന്നാല്‍ അറിയാന്‍ സാധിക്കില്ലായിരുന്നു. ഇപ്പോള്‍ അവളുടെ അടുത്ത ആരെങ്കിലും നിന്നാലും വഴിയില്‍ തടസ്സമുണ്ടെങ്കിലും ഒക്കെ അവള്‍ക്ക് അറിയാന്‍ സാധിക്കും. ഒപ്പം ആ ഭാഗത്തേക്ക് അവള്‍ നോക്കാറുമുണ്ട് – അമ്മ പറഞ്ഞു.

പ്രസവ സമയത്ത് ഞരമ്പ് ഞെരിഞ്ഞ് രക്തയോട്ടം നിലച്ചതാണ് വിജയലക്ഷ്മിയുടെ കണ്ണിലെ വെളിച്ചം കെടുത്തികളഞ്ഞത് എന്നാണ് അനുമാനം. ഹോമിയോ ചികിത്സയിലൂടെയാണ് വിജയലക്ഷ്മിയ്ക്ക് കാഴ്ച കിട്ടിതുടങ്ങിയത്. നൂറ് ഘട്ടങ്ങളിലായിട്ടാണ് മരുന്ന ്കഴിക്കേണ്ടത്. കോട്ടയത്തുള്ള സ്പന്ദന ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. നിലവില്‍ പത്തുഘട്ടങ്ങളായി. ഒരുമാസം ഒരു ഘട്ടം എന്ന നിലയിലാണ് മരുന്ന ്കഴിക്കുന്നത്. എല്ലാം ശരിയാക്കാന്‍ സാധിക്കുമെന്നാണ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുടെ ആത്മവിശ്വസമെന്ന് വിജയലക്ഷ്മി പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 364
Latest Updates