1 GBP = 103.92

പ്രതിശ്രുത വരന്റെ നിബന്ധനകളില്‍ മനം മടുത്ത വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നു പിന്മാറി

പ്രതിശ്രുത വരന്റെ നിബന്ധനകളില്‍ മനം മടുത്ത വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നു പിന്മാറി

ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറി. ഭാവിവരനായ സന്തോഷിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനാല്‍ നിശ്ചിയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. വാര്‍ത്താ സമ്മേളനത്തിലുടെ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞതായി വിജയലക്ഷ്മി ചൂണ്ടിക്കാട്ടി. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു. തങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയ ലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയശേഷമാണ് സന്തോഷുമായി ബന്ധപ്പെട്ടതും വിവാഹ നിശ്ചയം വരെ എത്തിയതും. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

അടുത്തിടെയാണ് ആയുര്‍വേദ ചികിത്സ മൂലം അടുത്തിടെ വിജലക്ഷ്മിക്ക് കാഴ്ച്ചശക്തി നേരിയ തോതില്‍ തിരിച്ചു കിട്ടിയത്. വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ വാര്‍ത്തയും എത്തിയത്. ഇതിനിടെയാണ് ഇപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയും പുറത്തുവന്നത്. സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്. കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്‌കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളര്‍ന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more