1 GBP = 104.08

ഇന്ത്യയിൽ ജീവന്​ ഭീഷണിയുണ്ടെന്ന് ആവർത്തിച്ച്​ ​ വിജയ്​ മല്യ

ഇന്ത്യയിൽ ജീവന്​ ഭീഷണിയുണ്ടെന്ന് ആവർത്തിച്ച്​ ​ വിജയ്​ മല്യ

ലണ്ടൻ: ഇന്ത്യയിലെത്തിയാൽ ത​​െൻറ ജീവൻ അപകടത്തിലാകുമെന്ന ഭീതിയുണ്ടെന്ന്​ ആവർത്തിച്ച്​ വിജയ്​ മല്യ. സാമ്പത്തിക കുറ്റവാളിയായ മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള ഹരജിയിലാണ്​ ജീവന്​ ഭീഷണിയുള്ളതായി മല്യ അറിയിച്ചത്​. താൻ നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും തനിക്കെതിരെ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും മല്യ വ്യക്തമാക്കി. ഇന്ത്യയിലെത്തിയാൽ ജീവൻ നഷ്​ടപ്പെട്ടാക്കമെന്ന സാഹചര്യമുണ്ടായിട്ടും സുരക്ഷക്കാ നടപടികളൊന്നും ഇന്ത്യൻ സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലെന്നും മല്യയുടെ അഭിഭാഷകൻ അറിയിച്ചു.

വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക്​ വിട്ടുനൽകണമെന്ന കേസിൽ ഡിസംബർ നാലിന്​ വിചാരണ ആരംഭിക്കും. ഇന്ത്യന്‍ ജയിലില്‍ ജീവന് ഭീഷണിയെന്ന്​ മല്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിചാരണ തുടങ്ങുന്നതിന്​ മുമ്പ്​ സുരക്ഷഭീഷണിയില്ലെന്ന്​ വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് കോടതിയെ അറിയിക്കും.

ഇന്ത്യന്‍ ജയിലുകളില്‍ വളരെ മോശം അവസ്ഥയാണെന്ന ആരോപണവുമായി വിജയ് മല്യ നേരത്തേ രംഗത്തെത്തിയിരുന്നു. സാമ്പത്തിക കുറ്റവാളിയായ മല്യ 2016 മാർച്ചിലാണ്​ ബ്രിട്ടനിലേക്ക്​ കടന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more