1 GBP = 103.69
breaking news

വിജയ് മല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തു

വിജയ് മല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തു

ലണ്ടന്‍: ഇന്ത്യയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തു. മല്യയെ പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് ഔദ്യോഗികമായി ഫെബ്രുവരിയില്‍ കത്തു നല്‍കിയിരുന്നു. ബ്രിട്ടലിനിലെ ആഭ്യന്തരകാര്യ വകുപ്പിന് കൈമാറിയ കത്ത് സെക്രട്ടറി ഒഫ് സ്‌റ്റേറ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം മല്യയെ ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ 17 ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. പിന്നീട് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more