1 GBP = 103.78
breaking news

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവ്

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്  ത്വരിതാന്വേഷണത്തിന് ഉത്തരവ്

കോട്ടയം: ആലപ്പുഴയിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനായി ഭൂമി കൈയേറിയെന്ന പരാതിയിൽ ത്വരിതാന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു. കായൽ കൈയേറ്റ കേസിൽ മന്ത്രിക്കെതിരായ ആദ്യ അന്വേഷണമാണിത്. റോഡിനായി ഭൂമി കൈയേറിയെന്നും നിർമ്മാണത്തിനായി എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് 35 ലക്ഷം രൂപയും ചെലവഴിച്ചെന്നും ആരോപിച്ച് ജനതാദൾ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ സുഭാഷ് തീക്കാടനാണ് ഹർജി നൽകിയത്.

ഹ‌ർജിക്കാരന്റെ ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിസോർട്ടിലേക്ക് റോഡ് നിർമിച്ചതിലൂടെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

അതേസമയം, തോമസ് ചാണ്ടിക്കെതിരായ കേസിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. കായൽ കൈയേറി റോഡ് നിർമിച്ചെന്ന് പറയുന്ന പ്രദേശം നേരത്തെ ബണ്ട് ആയിരുന്നു. ഇവിടെ പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് റോഡ് നിർമിച്ചതെന്നും സർക്കാർ വ്യക്തമാക്കി. മാത്രമല്ല, കായൽ കൈയേറ്റം സംബന്ധിച്ച് തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ടിന്മേൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനാൽ കുറച്ച് കൂടി സമയം വേണമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഇത് തള്ളിയ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more