ആ വാര്‍ത്തകള്‍ വാസ്തവിരുദ്ധം, കമല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന ്‌വിദ്യാബാലന്‍


ആ വാര്‍ത്തകള്‍ വാസ്തവിരുദ്ധം, കമല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന ്‌വിദ്യാബാലന്‍

മോദിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് കമല്‍ ചിത്രമായ ആമിയില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് വിദ്യയുടെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം. വിഖ്യാത എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ പിന്‍മാറിയതായിട്ടായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്ന് വിദ്യാബാലന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ശില്‍പ്പി ദുഗ്ഗല്‍ ഒരു പ്രമുഖ മലയാളം വെബ്ബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതെന്നുംതെന്നും കേരളത്തിലെ സിനിമാ സമരമാണ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതെന്നും ശില്‍പ്പി പറഞ്ഞു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട് അക്കാദമി ചെയര്‍മാനായ കമലിന് നേരെ ബിജെപിയും സംഘപരിവാറും പ്രതിഷേധം നടത്തിയിരുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി ചോദ്യം ചെയ്ത കൊടുങ്ങല്ലൂര്‍ ഫിലീം സൊസൈറ്റിയുടെ രക്ഷാധികാരി കമല്‍ ആണെന്നതും ബിജെപിയുടെ പ്രതിഷേധത്തിന് കാരണമായി.

ഡിംസബര്‍ അവസാനത്തോടെയായിരുന്നു ആമിയുടെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ നിര്‍മ്മാതാക്കള്‍ സിനിമാ നിര്‍മ്മാണവും വിതരണവും നിര്‍ത്തിവച്ച് സമരത്തിലായതാണ് ആമി വൈകാനുള്ള കാരണം. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേലും റോബിനുമാണ് സിനിമയുടെ നിര്‍മ്മാണം. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ സിനിമയില്‍ അവരുടെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. എന്റെ കഥ എന്ന പുസ്തകം എഴുതുന്നതിന് മുന്‍പും മതം മാറി കമലാ സുരയ്യ ആയതിന് ശേഷവും ഉള്ള ജീവിതമാണ് സിനിമയില്‍ പ്രതിപാദിക്കുക. വിദ്യാബാലനെ കൂടാതെ പൃഥ്വിരാജ്, മുരളീഗോപി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317