1 GBP = 103.14

£18,233 മാത്രം മതി ഒരു വീട് സ്വന്തമാക്കാം, അതും മോർട്ടഗേജ് ഇല്ലാതെ…ഇംഗ്ളണ്ടിലെയും വെയ്ൽസിലെയും ഏറ്റവും ചിലവ് കുറഞ്ഞ തെരുവ്

£18,233 മാത്രം മതി ഒരു വീട് സ്വന്തമാക്കാം, അതും മോർട്ടഗേജ് ഇല്ലാതെ…ഇംഗ്ളണ്ടിലെയും വെയ്ൽസിലെയും ഏറ്റവും ചിലവ് കുറഞ്ഞ തെരുവ്

ലണ്ടൻ: ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വച്ച് ഏറ്റവും ചിലവ് കുറഞ്ഞ തെരുവ് ഡർഹാം കൗണ്ടിക്ക് സ്വന്തം. ഡർഹാം കൗണ്ടിയിലെ വെസ്റ്റ് കോംഫോർത്തിലെ വേർഡോൺ ടെറസ്സ് ആണ് ഏറ്റവും ചിലവ് കുറഞ്ഞ തെരുവായി അറിയപ്പെടുന്നത്. ഈ തെരുവിലെ ശരാശരി വീട് വില £18,233 മാത്രം. മുൻപ് ഖനന മേഖലയായി അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇവിടം. ഒരു കുന്നിന് മുകളിലായാണ് ഈ തെരുവ് സ്ഥിതി ചെയ്യുന്നത്. നിരനിരയായി നിൽക്കുന്ന ടെറസ് വീടുകളാണ് ഇവിടുള്ളത്. വിലയൊക്കെ കുറവാണെങ്കിലും പകുതിയിലേറെയും ഒഴിഞ്ഞു കിടക്കുകയാണ്. ഡർഹാം സിറ്റിക്ക് ആറു മൈൽ അകലെ തെക്ക് ഭാഗത്തായാണ് വേർഡോൺ ടെറസ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ 59 വർഷമായി ഇവിടെ താമസിക്കുന്ന 88കാരനായ റൊണാൾഡ് ബാർട്ടൻ പറയുന്നത്, വളരെ ശാന്ത സുന്ദരമായ സ്ഥലമാണ് ഇവിടമെന്നാണ്, വാഹനങ്ങൾക്ക് എത്തിചേരാൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറയുന്നു. വളരെ ചെറിയ വീടുകളാണ് ഇവിടുള്ളത്, എന്നാൽ കുറച്ച് പണം മുടക്കി അല്പം മിനുക്ക് പണികൾ നടത്തിയാൽ സുഖമായി ഒരു കുടുംബത്തിന് കഴിയണമെന്ന് ടിവി എഞ്ചിനീയറായ ഗിബ്‌സൺ പറയുന്നു.

മുൻപ് കോംഫോർത്ത് ഏറെ തിരക്കേറിയ ഗ്രാമമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ മാത്രം മുൻപ് 13 പബ്ബുകൾ ഉണ്ടായിരുന്നതായി ഗ്രാമവാസികൾ കൂട്ടിച്ചെർക്കുന്നു. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇവയെല്ലാം അപ്രത്യക്ഷമായി, ഒന്നിൽ മാത്രമൊതുങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more