1 GBP = 103.80

എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

കൊട്ടാരക്കര: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം ഭരിക്കുന്നത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാരാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിന് സവര്‍ണരോട് മാത്രമാണ് ആഭിമുഖ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്റെ സംവരണനയത്തോട് എസ്എന്‍ഡിപിക്ക് വിയോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എസ്എന്‍ഡിപി നിലപാട് മെയ് 23 ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് ഇടപാടില്‍ ചില യൂണിയനുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

“സാമുദായിക സംവരണമാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം. കേരളത്തില്‍ 75 ശതമാനം ജനങ്ങളും സംവരണസമുദായങ്ങളാണ്. സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ 25 ശതമാനം വരുന്ന സവര്‍ണ സമുദായങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനെ ശക്തമായി എതിര്‍ക്കും. അത് ഞങ്ങളുടെ ചുമതലയാണ്. സാമ്പത്തികസംവരണം സവര്‍ണരെ കബളിപ്പിക്കാനാണ്”. വെള്ളാപ്പള്ളി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more