1 GBP = 103.90

വീടാക്രമിച്ചത് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തല്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ

വീടാക്രമിച്ചത് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തല്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ

കൊച്ചി: വീടാക്രമണത്തെ തുടർന്ന് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേവൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റ‌ഡിയിലെടുക്കുകയും പിന്നീട് മരിക്കുകയും ചെയ്തത് യഥാർത്ഥ പ്രതി ശ്രീജിത്തല്ലെന്ന് വാസുദേവന്റെ മകൻ വിനീഷ് വാസുദേവന്റെ വെളിപ്പെടുത്തൽ പൊലീസിനെ വെട്ടിലാക്കി. തന്റെ വീട്ടിൽ കയറി ബഹളം വച്ചത് മറ്റൊരു ശ്രീജിത്താണ്. മരിച്ച ശ്രീജിത്തിന് വീടാക്രമണ കേസിൽ പങ്കുണ്ടോയെന്ന കാര്യം അറിയില്ലെന്നും വിനീഷ് പറഞ്ഞു.
കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്ക് അറിയാം. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താൻ ശ്രീജിത്തിന്റെ വീട്ടിൽ പോയിരുന്നു. വീട്ടിൽ കയറി ബഹളം വച്ചത് കൊല്ലപ്പെട്ട ശ്രീജിത്തോ അയാളുടെ സഹോദരൻ സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതിൽ ആറുപേരെ കണ്ടാൽ അറിയാം. ഇവരുടെ പേരാണ് പൊലീസിനോട് പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സഹോദരന്റേയോ പേര് പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി.

സംഭവ ദിവസം രാത്രി ശ്രീജിത്തിന്റെ വീട്ടിലെത്തിയ മഫ്തി പൊലീസ് ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോൾ ജ്യേഷ്ഠൻ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച് ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാർ വാഹനത്തിൽ കയറ്റിയത്. തുളസീദാസെന്ന ശ്രീജിത്തായിരുന്നു കേസിലെ മുഖ്യപ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. പൊലീസിന്റെ തെറ്റിദ്ധാരണയാണ് എസ്.ആർ. ശ്രീജിത്തിന്റെ അറസ്റ്റിനും ക്രൂരമായ മർദ്ദനത്തിനും ഇടയാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more