റജി നന്തികാട്ട്
ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്ത സംഗീത സന്ധ്യ വർണ്ണനിലാവ് ജനപങ്കാളിത്വത്തിലും അവതരണ മികവിലും ഗംഭീര വിജയം .2018 ഏപ്രിൽ 7 ന് വൈകുന്നേരം 5 ന് ഈസ്റ്റ് ഹാമിൽ ട്രിനിറ്റി സെന്ററിൽ യുക്മ നാഷണൽ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതോടെ കല സന്ധ്യയ്ക്ക് തുടക്കമായി. റോയി വർഗീസ് സ്വാഗതവും മനീഷ ഷാജൻ പ്രാർത്ഥന ഗാനവും ആലപിച്ചു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ ബിബിൻരാജ് അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ നേടി. തുടർന്ന് യുക്മ നാഷണൽ കലാമേളയടക്കം നിരവധി വേദികളിൽ സമ്മാനാർഹയായ ആൻ മേരി ജോജോ,യുക്മ റീജിയൻ കലാമേളയിൽ സമ്മാനാർഹയായ അശ്വിനി അജിത്, ജോവാന പ്രകാശ് എന്നിവർ ഭാരതനാട്യവും ആൻ മേരി ജോജോ,അശ്വിനി അജിത്, ലിയാന വില്യംസ്, ഡെബ്ബി ജെയിംസ്, ബിയാട്രീസ് ബിജു തുടങ്ങിയവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നൊരുക്കി. യുകെയിലെ സംഗീത വേദികളിലെ സ്ഥിരം ഗായകരായ റോയി സെബാസ്റ്റ്യൻ,വക്കം ജി സുരേഷ്കുമാർ, ജോമോൻ മാമൂട്ടിൽ, അനീഷ് ജോർജ്, ടെസ്സമോൾ ജോർജ്ജ്, കുട്ടി ഗായകരായ ടെസ്സ സൂസൻ ജോൺ, ഡെന്ന ആൻ ജോമോൻ, ഇവനാ സോജൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ച് വർണ്ണനിലാവിനെ സംഗീത സാന്ദ്രമാക്കി.എൻഫീൽഡിൽ നിന്നെത്തിയ ദീപ്തി മനോജ് വളരെ മനോഹരമായി കവിത ആലപിച്ചു.
ലണ്ടൻ മലയാള സാഹിത്യവേദി രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന സാഹിത്യ വേദി പുരസ്കാരം ചടങ്ങിനോടനുബന്ധിച്ചു നടന്നു.പ്രമുഖ നാടകനടനും സംവിധായകനുമായ ബോഡ്വിൻ സൈമണ് യുകെയിലെ നാടക രംഗത്ത് സുപരിചിതനായ ശശി കുളമടയും ഷോർട് ഫിലിം രംഗത്ത് നിരവധി സംഭാവനകൾ നൽകിയ ഷാഫി ഷംസുദിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാനും നല്ലൊരു അഭിനേതാവും ആയ സി. എ. ജോസഫും പുരസ്കാരങ്ങൾ നൽകി.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി ബീന റോയ് എഴുതിയ ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകർമ്മം യുക്മ നാഷണൽ പ്രസിഡന്റ് മാമൻ ഫിലിപ്പ് പ്രമുഖ സാഹിത്യകാരി സിസിലി ജോർജിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകികൊണ്ട് നിർവഹിച്ചു. പ്രസിദ്ധ എഴുത്തുകാരൻ ജിൻസൺ ഇരിട്ടി പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി സംസാരിച്ചു.
ലണ്ടൻ മലയാള സാഹിത്യവേദി 2017 ൽ നടത്തിയ സാഹത്യ മത്സരത്തിന്റെ സമ്മാനദാനത്തിൽ ബീന റോയ്, മാത്യു ഡൊമിനിക്,ലിജി സെബി എന്നിവർ സ്വീകരിച്ചു സാഹിത്യകാരിയും പ്രഭാഷകയുമായ കമല മീരയും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് കോയിപ്പള്ളിലും സമ്മാനദാനം നിർവഹിച്ചു.
വിദ്യാഭാസ രംഗത്തെ പ്രവർത്തങ്ങളെ മാനിച്ചു ഗ്ലോബൽ സ്റ്റഡി ലിങ്ക് എംഡി റെജുലേഷും, സാമൂഹ്യ രംഗത്തെ പ്രവർത്തങ്ങൾ മാനിച്ച് ഷിജു ചാക്കോ, ജിബി ജോർജ്ജ് എന്നിവരെയും ‘അമ്മ ചാരിറ്റി എന്ന സംഘടനയെയും വേദിയിൽ ആദരിച്ചു. അഡ്വ.പോൾ ജോൺ,സുഗതൻ തെക്കേപ്പുര, ജോഷി ജോൺ, കുര്യാക്കോസ് സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യുകെയിലെ ഗാന രംഗത്ത് വളരെ സുപരിചിതനായ ഉണ്ണികൃഷ്ണൻ പരിപാടിയിൽ പങ്കെടുത്തെങ്കിലും വർണ്ണ നിലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകമായ ശബ്ദ പ്രകാശവും നിയന്ത്രിക്കുന്നതിന്റെ തിരക്കിൽ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചില്ല. അതൊരു വേദനയായി.ഗ്രേസ് മെലഡീസ് ആയിരുന്നു വർണ്ണനിലാവിന്റെ ശബ്ദവും പ്രകാശവും നിയന്ത്രിച്ചത് വർണ്ണനിലാവിന്റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടൻ മലയള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.
യുകെയിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിയെ പ്രൗഢ ഗംഭീരമാക്കി.അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡണ്ടും സോഷ്യൽ ആക്ടിവിസ്റ്റുമായി എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് റീജിയൻ സെക്രട്ടറി ജോജോ തെരുവൻ മുരളി മുകുന്ദൻ, പ്രിയൻ പ്രിയവർധൻ അഡ്വ.പോൾ ജോൺ, സുഗതൻ തെക്കേപ്പുര, കേരളത്തിൽ നിന്നെത്തിയ റിട്ടയേർഡ് അധ്യാപകൻ കുര്യാക്കോസ് സാർ, ഫ്രഡിൻ, സോജൻ എരുമേലി, ശ്രീജിത്ത് ശ്രീധരൻ, ബ്രിസ്റ്റോൾ ഡയമണ്ട് ക്ലബ് പ്രസിഡണ്ട് ജോഷി ജോൺ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വർണ്ണനിലാവിന്റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടൻ മലയള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.
വർണ്ണനിലാവിന്റെ വൻവിജയത്തിനു പിന്നിൽ ലണ്ടൻ മലയാള സാഹിത്യവേദി ടോണി ചെറിയാന്റെയും ഷാജൻ ജോസഫിന്റെയും നേതൃത്വത്തിൽ ചെയ്യുന്ന കാരുണ്യ പ്രവർത്തങ്ങളിൽ ആകൃഷ്ടനായ ബിജു ഗോപിനാഥ് തന്റെ ബിസിനസ്സിന്റെ പരസ്യം ഒരിക്കൽ പോലും പറയരുതെന്ന് പറഞ്ഞു കൊണ്ട് നൽകിയ നിർലോഭമായ സാമ്പത്തീക സംഭാവന, നിരവധി പരിപാടികൾ ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടും ജനപങ്കാളത്തത്തിനു ഒരു കുറവും വരാതെ നോക്കിയ ടോണി ചെറിയന്റെയും ഷാജൻ ജോസഫിന്റെയും പ്രവർത്തനങ്ങളും നമ്മുടെ നാടിൻറെ കലകൾ തങ്ങളുടെ കുട്ടികളും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ട്.
പരിപാടിയുടെ വിജയത്തിനായി ടോണി ചെറിയാൻ, ഷാജൻ ജോസഫ്, എബ്രഹാം വർക്കി വാഴൂർ, റോയി വറുഗീസ്, ബിജു തോമസ്, ജോർജ്ജ് ജോൺ, ജിജോയി മാത്യു ,ഡെയ്സി ടോണി, ജോസി ഷാജൻ എന്നിവർ അടങ്ങിയ കമ്മറ്റി പ്രവർത്തിച്ചു.
click on malayalam character to switch languages