1 GBP = 103.12

ഷെഫീല്‍ഡില്‍ വണക്കമാസ സമാപനം ഇന്ന് ….

ഷെഫീല്‍ഡില്‍ വണക്കമാസ സമാപനം ഇന്ന് ….

ബാബു ജോസഫ്

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട് സമാപിക്കും.

വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിന്‍ ഫാ . മാത്യു മുളയോലില്‍ , ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വണക്കമാസ ആചരണം നടന്നത്.

സമാപനത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 6 മണിമുതല്‍ സെന്റ് പാട്രിക്ക് പള്ളിയില്‍ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും, പച്ചോര്‍ നേര്‍ച്ചയും നടക്കും. റവ.ഫാ .മാത്യു മുളയോലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

പള്ളിയുടെ അഡ്രസ്സ്
St. PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFELD
S5 0QF

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more