1 GBP = 103.70

വയനാടിന് പുറമേ കൊല്ലത്തും തൃശൂരും വനാക്രേ, നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി; രാജ്യത്തെ രണ്ടരലക്ഷം എ ടി എമ്മുകള്‍ അടച്ചിടാന്‍ ആര്‍ ബി ഐ

വയനാടിന് പുറമേ കൊല്ലത്തും തൃശൂരും വനാക്രേ, നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി; രാജ്യത്തെ രണ്ടരലക്ഷം എ ടി എമ്മുകള്‍ അടച്ചിടാന്‍ ആര്‍ ബി ഐ

ലോക രാജ്യങ്ങളില്‍ ഭീതിയുണര്‍ത്തി പടരുന്ന കംപ്യൂട്ടര്‍ വൈറസ് വനാക്രേ കേരളത്തിലും പിടിമുറുക്കുന്നു. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറിയ വൈറസ് വന്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ആറു കംപ്യൂട്ടറുകളില്‍ ബാധിച്ച വൈറസ് ഇതിലുണ്ടായിരുന്ന വിവരങ്ങളെല്ലാം ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ തൃശൂര്‍ ജില്ലയിലെ അന്നമട, കുഴൂര്‍ പഞ്ചായത്തുകളിലെയും കംപ്യൂട്ടറുകളെ ഇത് ബാധിച്ചിട്ടുണ്ട്.

നേരത്തെ വയനാട് തരിയോട് പഞ്ചായത്തിലും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലേയും കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനവും വാനാെ്രെക മൂലം നിലച്ചിരുന്നു . നാലു കമ്പ്യൂട്ടറുകളിലായി സൂക്ഷിച്ചിരുന്ന ഫയലുകള്‍ തുറക്കാനാകുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച തന്നെ റാന്‍സംവെയര്‍ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും സൂചനയുണ്ട്.

അതേസമയം പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പഴയ വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടയ്ക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

സോഫ്റ്റ്!വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ എടിഎമ്മുകള്‍ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. ഇതോടെ രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ അടച്ചിടേണ്ടിവരും. രാജ്യത്ത് ആകെയുള്ള 2,25 ലക്ഷം എടിഎമ്മുകളില്‍ 60 ശതമാനവും കാലാഹരണപ്പെട്ട വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എടിഎമ്മുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്ക് ചെയ്യപ്പെടുമെന്ന ഭീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയെ സൂക്ഷിക്കാന്‍ ആര്‍ബിഐ ബാങ്കുകളോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ വിന്‍ഡോസ് എക്‌സ്പിക്ക് പ്രത്യേക അപ്‌ഡേഷന്‍ ലഭ്യമാക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

സൈബര്‍ കൊള്ളക്കാര്‍ ലക്ഷ്യമിടുന്നത് ബാങ്കിംഗ് ശൃംഖലകള്‍, ഓഹരി വിപണികള്‍, വന്‍കിട ആശുപത്രികള്‍, വ്യവസായശാലകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളെയാണ്. വാനാെ്രെക ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സൈബര്‍ സുരക്ഷാ ഏജന്‍സി ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more