വൈക്കം വിജയലഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു


വൈക്കം വിജയലഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.

മാര്‍ച്ച് 29 നാണ് വിവാഹം. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ബഹ്‌റിനില്‍ ജോലി ചെയ്യുകയാണ് സന്തോഷ്. പത്രത്തിലെ മാട്രിമോണിയല്‍ കോളത്തില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് വിജയലക്ഷ്മിയുടെ ആലോചന സന്തോഷിനെ തേടിയെത്തുന്നത്.

കമല്‍ ചിത്രമായ നടനിലെ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 364
Latest Updates