1 GBP = 103.81

സ്കോട്ലാൻഡിലെ മലയാളീ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള തീവ്രശ്രമങ്ങൾക്ക് ഉജ്ജ്വല തുടക്കം…

സ്കോട്ലാൻഡിലെ മലയാളീ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള  തീവ്രശ്രമങ്ങൾക്ക് ഉജ്ജ്വല തുടക്കം…

മലയാളി അസോസിയേഷനുകളുടെ അതിപ്രസരങ്ങളില്ലാത്ത സ്കോട്ലാൻഡിലുള്ള അസോസിയേഷനുകളെ കൂടാതെ,8 ലധികം കുടുംബങ്ങൾ അംഗങ്ങളായുള്ള സഹൃദ കൂട്ടായ്മകൾക്കും, സംഘങ്ങൾക്കും, കുടുംബ കൂട്ടായ്മകൾക്കും, സ്പോർട്സ് ക്ലബ് കൾക്കും, ഔദ്യോധിക, അനൗദ്യോധിക കൂട്ടായ്മകൾക്കും ഈ സംഘടനയുടെ ഭാഗമാകാവുന്നതാണ്. യുസ്മയുടെ ഔദ്യോധിക വിജ്ഞാപനത്തിനു മുമ്പേ 11 കൂട്ടായ്മകൾ സ്കോട്ലാൻഡിലെ ഗ്ലാസ്ഗോ, ഈസ്റ്റ് കിൽ ബ്രൈഡ്, ഫാൽക്കിർക്ക്, ലിവിംഗ്സ്റ്റൺ, എഡിൻബർഗ്, കിർക്കാൽഡി, ഡൻഡി ,പെർത്ത് ,സെന്റ് ആൻഡ്രുസ്, അബർഡീൻ, ഇൻവർനെസ്സ് എന്നിവിടങ്ങളിലെ വിവിധ കൂട്ടായ്മകൾ യുസ്മയുടെ ഭാഗമായി കഴിഞ്ഞു.ഈ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എട്ടോ അതിലധികമോ അംഗങ്ങളായുള്ള സൗഹൃദ – കുടുംബ കൂട്ടായ്മകളേയും, ക്ലബുകളേയും ,അസോസിയേഷനുകളേയും യുസ്മയിലേയ്ക്ക് ഔദ്യോധികമായി ക്ഷണിക്കുന്നതായി യുസ്മ ഭാരവാഹികൾ അറിയിച്ചു.യുസ്മയുടെ അംഗത്വത്തിനായി യുസ്മ ഭാരവാഹികളേയോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.

യുസ്മയുടെ ഉത്ഘാടന മഹാസമ്മേളനം അതിവിപുലമായ സജ്ജീകരണങ്ങളോടെ ഫെബ്രുവരിയിൽ നടക്കും.സ്കോട്ലാൽഡിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിവിധ കൂട്ടായ്മകളുടെ ഭാഗമായുള്ള 36 അംഗ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടു മാസത്തെ ശ്രമഫലമായി യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഭരണ സമതിയേയും, 30 പേരടങ്ങുന്ന വിവിധ കമ്മിറ്റികളേയും , ഉപദേശക സമിതയേയും തിരഞ്ഞെടുത്തു.കൂടാതെ 2018-19 വർഷത്തെ കർമ്മ പരിപാടിയുടെ രൂപരേഖയും തയ്യാറാക്കി.യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷന്റെ (യുസ്മ) അംഗ അസോസിയേഷനുകളെയും, ക്ലബുകളെയും ,കൂട്ടായ്മകളെയും പരിപോഷിപ്പിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം;സ്കോട്ട്ലാൻഡിലെ മലയാളികൾക്ക് വിശിഷ്യ യുവജനങ്ങൾക്കും ,കുട്ടികൾക്കും ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങൾ ഉൾക്കൊള്ളുന്ന കർമ്മ പദ്ധതിയാണ് യുസ്മ തുടക്കത്തിലേ നടപ്പിൽ വരുത്താൻ ശ്രദ്ധിക്കുക.യുസ്മ യുടെ നേത്രത്വത്തിലുള്ള നാഷണൽ കായിക മേളയും ,കലാമേളയും സ്കോട്ട് ലാൻഡ് മലയാളിക്ക് വേറിട്ടൊരനുഭൂതിയായിരിക്കും എന്നത് നിസ്തർക്കമാണ്.

സ്കോട്ലാൻഡ് മലയാളീ സമൂഹത്തിൽ വിപ്ലവാത്മകമായ ചലനങ്ങൾക്ക് തുടക്കം കുറിക്കാൻ യുസ്മ എന്ന പ്രസ്ഥാനം തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ പ്രഥമ ഭരണസാരഥ്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നത് സ്കോട്ലാൻഡിലെ മലയാളീ സമൂഹത്തിലെ പ്രഗത്ഭരും, പ്രതി ഭാധനയരും ആയ 30 പേരടങ്ങുന്ന അതി ബ്രഹത്തായ ഒരു കമ്മറ്റിയാണ്. സുദൃഡവും, സുശക്തവുമായ യുസ്മയുടെ പ്രഥമ ഭരണ സമതിയുടെ നേത്രത്വം ഇനി ഇവരുടെ കൈകളിലൂടെ:

പ്രസിഡന്റ് :ഡോ. സൂസൻ റോമൽ ,ഇക്കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസഗോ മലയാളീ സമൂഹത്തിലെ നിറസാന്നിദ്ധ്യവും, ഗ്ലാസ്ഗോയിലെ നാഷണൽ ഹെൽത്ത് സർവീസിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.ഇവിടെ വരുന്നതിന് മുമ്പ് പുഷ്പഗിരി ഹോസ്പിറ്റലിലും, മെഡിക്കൽ ട്രെസ്റ്റ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ് :ഷിബു സേവ്യർ, ഫാൽ കിർക്ക് മലയാളീ കമ്യൂണിറ്റിയുടെ നേത്രത്വ നിരയിൽ വർഷങ്ങളായി തിളങ്ങി നില്ക്കുന്ന വ്യക്തിത്വങ്ങളിലൊന്ന്. പ്രിൻറിങ് ഓൺലൈൻ, റീട്ടെയിൽ ബിസിനസ്സ് നടത്തി വരുന്നു.

സെക്രട്ടറി: പ്രദീപ് മോഹൻ,13 വർഷക്കാലത്തിലേറെയായി തനതു വ്യക്തിത്വം കൊണ്ട് ഡൻഡി മലയാളീ സമൂഹത്തിലെ സജീവ സാന്നിദ്ധ്യം. സയൻററിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോൾ ബ്രട്ടീഷ് ഹാർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് കാർഡിയോ വാസ്കുലറിൽ ഡൻഡി നയൺവെൽസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സ്കൂളിൽ ഗവേഷണം നടത്തി വരുന്നു.

ജോയിന്റ് സെക്രട്ടറി:ജിബിൻ ജോൺ, ടീച്ചറായി ജോലി ചെയ്യുന്നു. കൂടാതെ യു കെയിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനുകളിലൊന്നായ അബർഡീൻ മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറി കൂടിയാണിദ്ദേഹം.

ട്രഷറർ: ഡോ.രാജ് മോഹൻ പത്മനാഭൻ ,20 വർഷക്കാലത്തോളമായി ലനാർക് ഷയർ നാഷണൽ ഹെൽത്ത് സർവ്വീസിൽ കൺസൾറ്റൻഡായി സേവനമനുഷ്ടിക്കുന്നു. സാമൂഹിക ,സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം കാത്തു സൂക്ഷിക്കുന്ന ഡോ.രാജ് ഈസ്റ്റ് കിൽ ബ്രൈഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റും, രക്ഷാധികരികളിലൊരാളും കൂടിയാണ്.

ജോയിന്റ് ട്രഷറർ: പോൾ ജോസഫ്, സാബു എന്നറിയപ്പെടുന്ന പോൾ ജോസഫ് എഡിൻബർഗ്ഗ് മലയാളീ സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക നും, സ്കോട്ലാൻഡിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എഡിൻബർഗ്ഗ് മലയാളി അസോസിയേഷന്റെ ഭാരവാഹി കൂടിയാണിദ്ദേഹം.
ഇവരെ കൂടാതെ സ്പോർട്സ് & ഗെയിംസ് കമ്മറ്റി, ആർട്സ് & കലാമേള കമ്മറ്റി,വനിതാ പ്രതിനിധി ,റീജിയണൽ കമ്മറ്റികൾ (അബർഡീൻ, ഡൻ ഡി, എഡിൻബർഗ്ഗ് & ഗ്ലാസ്ഗോ) ഉപദേശക സമതി എന്നിവയും നിലവിൽ വന്നു.

ഉസ്മ ഭരണ സമതിയേക്കുറിച്ചുള്ള വിശദമായ വാർത്തകൾ വരും ദിവസങ്ങളിൽ പ്രസദ്ധീകരിക്കുന്നതായിരിക്കും. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചു കൊണ്ട് യുസ്മയെ
സ്കോട്ലാൻഡ് മലയാളി സമൂഹത്തിന് സമർപ്പിക്കുന്നു.

മലയാളീ സമൂഹത്തിന് കൂടുതൽ കരുത്തേകാൻ, കരുതലാകാൻ; ഉണരാൻ, ഉണർത്താൻ, ഉണർവോടെ ഉസ്മ നിങ്ങളിലേയ്ക്ക്. നന്ദി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more