1 GBP = 102.95
breaking news

യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയണൽ സ്പോർട്സ് 23 ന് ശനിയാഴ്ച സണ്ടർലന്റിൽ…

യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയണൽ സ്പോർട്സ് 23 ന് ശനിയാഴ്ച സണ്ടർലന്റിൽ…
സണ്ടർലന്റ്:- യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലാൻഡ് റീജിയന്റെ സ്പോർട്സ് അടുത്ത ശനിയാഴ്ച (ജൂൺ 23)  സണ്ടർലന്റിൽ വച്ച് നടക്കും. സണ്ടർലൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന നോർത്ത് ഈസ്റ്റ് & സ്കോട്ട്ലാൻഡ്   സ്പോർട്സ് മത്സരങ്ങൾ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും.
യുക്മയുടെ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ്  റീജിയനിലെ യുക്മയിൽ അംഗമായിട്ടുള്ള അസോസിയേഷനുകളിൽ നിന്നുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. വിവിധ അംഗ അസോസിയേഷനുകൾ തമ്മിലും, പങ്കെടുക്കുന്ന കായികതാരങ്ങളും  തമ്മിലും നല്ലൊരു ബന്ധവും സൗഹാർദ്ദവും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് യുക്മ ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
യുക്മ ദേശീയ കായിക മേളയുടെ നിയമാവലികൾക്ക് വിധേയമായി നടത്തപ്പെടുന്ന കായിക മേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ജൂലൈ 14ന് നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കാവുന്നതാണ്
  കായിക മത്സരത്തിന്റെ രജിസ്‌ട്രേഷൻ  രാവിലെ കൃത്യം   ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്. ഉദ്ഘാടനത്തിന് ശേഷം മത്സരങ്ങൾ ആരംഭിക്കുന്നതാണ്.  രാവിലെ മുതൽ കായിക മത്സരം അവസാനിക്കുന്ന സമയം വരെ ഒരു ഫുഡ് സ്റ്റാൾ  ഗ്രൗണ്ടിന്  സമീപം പ്രവർത്തിക്കുന്നതായിരിക്കും. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും മിതമായ നിരക്കിൽ സ്റ്റാളിൽ നിന്നും ലഭ്യമായിരിക്കും.
സ്പോർട്സിൽ പങ്കെടുക്കുന്ന അസോസിയേഷനുകൾ യുക്മയുടെ നിയമാവലി അനുസരിച്ച് നടത്തുന്ന  മത്സരങ്ങളിൽ   പങ്കെടുക്കുന്നവരുടെ ലിസ്റ്റ്   ഇവൻറ് കോർഡിനേറ്ററും,  മാസ് പ്രസിഡണ്ടുമായ റജി തോമസിനെ അറിയിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
റജി തോമസ് – 07888895607, ഇമെയിൽ  massunderland@ymail.com
മലയാളി അസോസിയേഷൻ   സണ്ടർലൻഡ് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തപെടുന്ന ഈ കായികമേളയിൽ ഏവരുടെയും പൂർണ്ണ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും, എല്ലാവരേയും യുക്മ റീജിയണൽ സ്പോർട്സിലേക്ക്     അസോസിയേഷൻ  എക്സിക്യുട്ടീവ് കമ്മിറ്റി  സ്വാഗതം ചെയ്യുകയും ചെയ്യുന്നു
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം:-
SILKWORTH SPORTS COMPLEX,
SILKWORTH LANE, SUNDERLAND,
SR31PD.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more