1 GBP = 104.02

യുക്മ കലാമേള 2016 നെ നയിക്കുവാന്‍ ഇവര്‍ ഒരുങ്ങിക്കഴിഞ്ഞു….

യുക്മ കലാമേള 2016 നെ നയിക്കുവാന്‍ ഇവര്‍ ഒരുങ്ങിക്കഴിഞ്ഞു….

യുക്മയുടെ കലാമേളകള്‍ എന്നും സിരകളില്‍ ആവേശം പടര്‍ത്തുന്ന ഒന്നാണ്. യുക്മയുടെ കലാമേളകള്‍ കൊഴുപ്പിക്കുന്നതില്‍ അംഗ അസോസിയേഷനുകളുടെ പങ്കു ഒന്ന് വേറെ തന്നെ ആണ്. യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്നത് വഴി ജന്മം എടുത്ത മഹത്തായ ആശയം ആണ് യുക്മ കലാമേളകള്‍ . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്യക്ഷ്യ ഉദാഹരണം ആണ് നാളെ മെറ്റോണ്‍ സ്‌കൂളില്‍ നടക്കുന്ന നാഷണല്‍ കലാമേള. യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റിജിയണല്‍ കമ്മിറ്റി പ്രതിനിധികളും, യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്നേഹികളും അടങ്ങിയ വിപുലമായ സ്വാഗത സംഘം ഇന്നലെ തന്നെ വിപുലമായ കമ്മറ്റി ആണ് തയ്യാര്‍ ആക്കിയിരിക്കുന്നത് .

മുന്‍ കാലങ്ങളില്‍ കലാമേള വേദിയില്‍ എത്തി ചേര്‍ന്ന് ഇവരുടെ നിയന്ത്രണത്തില്‍ നിര്‍വഹണത്തില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കൊണ്ട് ഇവര്‍ കലാമേളയെ നയിക്കും. കൃത്യമായി കലാമേള വിജയിപ്പിക്കുവാന്‍ കഴിയുന്നത് സ്വാര്‍തഥ ഇല്ലാതെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞ കലാമേള കമ്മറ്റിയുടെ ഗുണം ആണ് എന്നത് മുന്‍കാലങ്ങളില്‍ അനുഭവ യാഥാര്‍ഥ്യമാണ്. കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ കാര്യങ്ങളിലും നിലകൊള്ളുന്ന ആളുകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് കലാമേള സ്വാഗത സംഘം 2016 രൂപികരിച്ചത്.

unnamed-5

യുക്മ ദേശീയ കലാമേള കമ്മറ്റി ചെയര്‍മാനായി യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് മാത്യുവിനേയും ജനറല്‍ കണ്‍വീനറായി മാമ്മന്‍ ഫിലിപ്പിനേയും ചീഫ് പ്രോഗ്രാം കോഡിനേറ്ററായി സജിഷ് ടോമിനേയും വൈസ് ചെയര്‍മാന്‍മാരായി ബീന സെന്‍സ്, ജയകുമാര്‍ നായര്‍, പോള്‍സണ്‍ മാത്യൂ എന്നിവരേയും തെരഞ്ഞെടുത്തു. പ്രോഗ്രാം കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായി സുജു ജോസഫ്, മനോജ്പിള്ള, അലക്‌സ് എബ്രഹാം, അഡ്വ. സിജു ജോസഫ്, രഞ്ജിത്ത് കുമാര്‍, ജോജി ജോസ്, ഡിക്‌സ്‌ജോര്‍ജ്ജ്, ജോണ്‍സണ്‍ യോഹന്നാന്‍ എന്നിവരേയും ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളായി വിജി.കെ.പി, വര്‍ഗ്ഗീസ് ജോണ്‍, ബാലാസജീവ് കുമാര്‍, എബ്രാഹാം ലൂക്കോസ് എന്നിവരേയും തെരഞ്ഞെടുത്തു.

ഫിനാന്‍സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മറ്റി ഇന്‍ചാര്‍ജ്ജായി ഷാജി തോമസിനേയും അംഗങ്ങളായി സുരേഷ് കുമാര്‍, ഷിജോ വര്‍ഗ്ഗീസ്, പീറ്റര്‍ താനോളില്‍, ആനി കുര്യന്‍ എന്നിവരേയും ഓഫീസ് നിര്‍വ്വഹണ കമ്മറ്റിയിലേക്ക് സുനില്‍ രാജന്‍, അജയ് പെരുമ്പലത്ത്, ദേവലാല്‍ സഹദേവന്‍, സൂരജ് തോമസ്, എബി ജോസഫ് നെടുവംപുഴയില്‍ എന്നിവരേയും ഉള്‍പ്പെടുത്തി. അവാര്‍ഡ് കമ്മറ്റി അംഗങ്ങളായി തോമസ് മാറാട്ടുകുളം,സന്തോഷ് തോമസ്, ബിനുമോന്‍ മാത്യു, കെ.എസ്. ജോണ്‍സണ്‍, സജിമോന്‍ സേതു, മെന്റ്‌സ്‌ജോസഫ് എന്നിവരും റിസപ്ഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്മറ്റിയിലേക്ക് ടിറ്റോ തോമസ്, എബ്രഹാം ജോര്‍ജ്ജ്, ആന്‍സി ജോയ്, ലിയോ ഇമ്മാനുവേല്‍, റോബിന്‍ സ്‌കറിയ, ജെയ്‌മോന്‍, ജിനോ, ജോര്‍ജ്ജുകുട്ടി സ്‌റ്റോക്ക്, ജിനു ജേക്കബ്ബ്, അലീന സാജന്‍, ജോമോന്‍ ജേക്കബ്ബ്, സിന്ധു ലാലു, സിജി ജോര്‍ജ്ജ് കുട്ടി,ജേക്കബ്ബ്, ജോസ് മാത്യു, രേവതി നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

പബ്ലിസ്റ്റി ആന്‍ഡ് മീഡിയ കമ്മറ്റിയിലേക്ക് ബൈജു തോമസ്, അനീഷ് ജോണ്‍, അലക്‌സ് വര്‍ഗ്ഗീസ്, ജിജോ വാളിപ്ലാക്കല്‍ എന്നിവരും ജഡ്ജിംഗ് കമ്മറ്റിയിലേക്ക് ബിജുതോമസ് പന്നിവേലില്‍, ബിന്‍സു ജോണ്‍,ഓസ്റ്റിന്‍ അഗസ്റ്റിന്‍, റോയ് ഫ്രാന്‍സീസ്, ബിന്‍സ് ജോര്‍ജ്ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു അഡ്വ. ഫ്രാന്‍സീസ് മാത്യു, സജീഷ് ടോം, മാമ്മന്‍ ഫിലിപ്പ് എന്നിവരാണ് അപ്പീല്‍ കമ്മറ്റി അംഗങ്ങള്‍. ഫുഡ്കമ്മറ്റിയുടെ നിയന്ത്രണം ദിലീപ് മാത്യൂ, ജിജോമാനുവല്‍, സോജന്‍ജോസഫ് എന്നിവര്‍ക്കായിരിക്കും. സിബിജോസഫ്, വര്‍ഗ്ഗീസ് ഡാനിയേല്‍, അലക്‌സ് ലൂക്കോസ്, ദിപേഷ് സ്‌കറിയ,ജിനുമാത്യൂ എനനിവര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുമ്പോള്‍ തമ്പിജോസ്,സി.എ. ജോസഫ്, ജയപ്രകാശ് എബിന്‍ ജോസ് ,വറുഗീസ് കെ.ചെറിയാന്‍,ജോബി ജോര്‍ജ്ബി, ബിന്‍ ലൂക്കോസ്‌ജോഷി ജോര്‍ജ് , ബാബു ജോണ്‍, അനി തോമസ്എ,.ജെയിംസ്‌റോബിന്‍ സ്‌കറിയ എന്നിവര്‍ക്കായും ജനറല്‍ കമ്മറ്റിയുടെ ചുമതല. വോളണ്ടിയര്‍ കോര്‍ഡിനേറ്റര്‍മാരായി കുഞ്ഞുമോന്‍ ജോബ്, റോജിമോന്‍ വര്‍ഗീസ്, പീറ്റര്‍ വര്‍ഗീസ്,ജോബി ജോസ്, ജോര്‍ജ്കുട്ടി വടക്കേകുറ്റ്, മനോജ് അഗസ്റ്റിന്‍, സാബു വടക്കേല്‍ എന്നിവരും പ്രവര്‍ത്തിക്കും

മെഡിക്കല്‍ & ഫസ്റ്റ് എയ്ഡ് ടീം അംഗങ്ങളായി ഡോ.സോജി തച്ചങ്കരി, ഡോ.ബിജു പെരിങ്ങത്തറ,എബ്രഹാം ജോസ്, ബിജു പീറ്റര്‍, ബിന്ദു സുരേഷ്, ഐറിസ് തോമസ് എന്നിവരും സ്‌റ്റേജ് കമ്മിറ്റി അംഗങ്ങളായി ലാലു സ്‌കറിയ , അജി മംഗലത്ത് ,സെബാസ്റ്റ്യന്‍ മുത്ത്പാറകുന്നേല്‍, ടൈറ്റസ് ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്, മനോജ് നായര്‍, അനില്‍ ജോസ് ആലനൊലികല്‍, പോള്‍ ജോസഫ്, നോബി കെ ജോസ്, ബിജു ജോസഫ്, ഷിബു പോള്‍,
ഡോ.അക്‌സേനിയ, ബിന്ദു പോള്‍സണ്‍, ജോര്‍ജുകുട്ടി എണ്ണംപ്ലാശേരില്‍, ബിജു യോഹന്നാന്‍, മഞ്ജു പ്രവീണ്‍,
അഞ്ജു ജോഷി, ജോസഫ് ലൂക്ക എന്നിവരും കലാമേള വേദിയില്‍ പ്രവര്‍ത്തിക്കും.

 പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി രൂപികരിച്ച വിപുലമായ കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തന രീതികള്‍ ഇന്ന് കൃത്യമായി നല്‍കി കൊണ്ട് മുന്നേറുമ്പോള്‍ കലാമേള കൃത്യമായി നടക്കും എന്ന കാര്യത്തിന്നു സംശയം വേണ്ട. അതോടൊപ്പം തന്നെ നിരവധി ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിച്ചു കലാമേളയുടെ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു. കലാമേളയുടെ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.

unnamed-4
കലാസ്വാദകര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണം എന്ന് അറിയിക്കുന്നു . ഏഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇനി വെറും ഒരു ദിവസം അകലം മാത്രം. റീജിയണല്‍ കലാമേളകളില്‍ വിജയികളായ യുകെയില്‍ അങ്ങോളമിങ്ങോളമുള്ള എഴുനൂറോളം കലാകാരന്മാരും കലാകാരികളും വെളളിയാഴ്ച ഇരുട്ടി വെളുക്കാന്‍ കാത്തിരിക്കുന്നു. നവംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ വാര്‍വിക്ക് മൈറ്റന്‍ സ്‌കൂളിലെ ഒ.എന്‍.വി. നഗര്‍ ജനസാഗരമായി മാറിത്തുടങ്ങും.

മുഴുവന്‍ മത്സരാര്‍ത്ഥികളേയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more