1 GBP = 103.14

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോൺഫ്രൻസിനും വൻ ജനപിന്തുണ – കുട്ടികളും രക്ഷിതാക്കളും ഒരേസ്വരത്തിൽ അഭിനന്ദനപ്രവാഹം പൊഴിക്കുന്നു …

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോൺഫ്രൻസിനും വൻ ജനപിന്തുണ – കുട്ടികളും രക്ഷിതാക്കളും ഒരേസ്വരത്തിൽ അഭിനന്ദനപ്രവാഹം പൊഴിക്കുന്നു …

ഡോക്റ്റർ ദീപ ജേക്കബ്, (യുക്മ യൂത്ത് നാഷണൽ കോർഡിനേറ്റർ)

യുക്മ ദേശീയ കമ്മറ്റിയും യുക്മ നോർത്ത് വെസ്റ്റ് റീജിയനും ചേർന്ന് മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച യുക്മ യൂത്ത്പ രിപാടി മികച്ച ജന പങ്കാളിത്തത്തോടെ ഫെബ്രുവരി 10 ശനിയാഴ്ച വിജയകരമായി നടന്നു . 150 തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്ത പരിപാടി 2 മണിക്ക് തുടങ്ങി ആറരയോടെ സമാപിച്ചു. തിങ്ങി നിറഞ്ഞ സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പരിപാടി ഉത്‌ഘാടനം ചെയ്തു. യുക്മ ദേശീയ കമ്മറ്റി നേതൃത്വം നൽകുന്ന യുക്മ യൂത്ത്, യുക്മ നേഴ്‌സസ് ഫോറം തുടങ്ങിയ ഓരോ പോഷക സംഘടനയും ഒന്നിനൊന്നു മെച്ചമായിട്ട് പ്രവർത്തിക്കുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

ശക്തമായ മഴയും കൊടും തണുപ്പുമുണ്ടായിട്ടും മാഞ്ചസ്റ്റർ , പ്രെസ്റ്റൻ , ബോൾട്ടൻ, സാൽഫോർഡ് , വാറിംഗ്ടൺ, ലിവർപൂൾ എന്നിവടങ്ങളിൽ നിന്നും മികച്ച ജന പങ്കാളിത്തം ഉണ്ടായിരിന്നു. യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി , യുക്മ വൈസ് പ്രസിഡന്റ് ദീപ ജേക്കബ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷിജോ വർഗീസ് , മാഞ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കലേഷ് ഭാസ്കരനും കെ ഡി ഷാജിമോൻ തുടങ്ങിയവർ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

യുകെയിലെ അധ്യാപകനായ ഷെഫീൽഡിൽ നിന്നുള്ള ബിനിൽ പോളിൻറെ പ്രൈമറി മുതൽ GSCE വരെയുള്ള കരിക്കുലത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം മാതാപിതാക്കൾക്കും കുട്ടികൾക്കും വളരെ പ്രയോജനകരമായിരിന്നു. മാറിക്കൊണ്ടിരിക്കുന്ന ഗ്രേഡിംഗ് സിസ്റ്റത്തെ മാതാപിതാക്കൾക്ക് ബിനിൽ പരിചയപ്പെടുത്തി . തുടർന്ന് വന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൈനൽ ഇയർ മെഡിക്കൽ വിദ്യാർത്ഥി അർജുൻ പ്രേംദയാൽ വളരെ വിശദമായും വളരെ ചിട്ടയായും മെഡിക്കൽ അഡ്മിഷനെക്കുറിച്ചും തുടർ പഠനത്തെക്കുറിച്ചും ആത്മാർഥമായി സംസാരിച്ചു . അനഘ ജോസ് തുടർന് ഡെന്റൽ മെഡിസിൻ അഡ്മിഷന്റെ പ്രായോഗിക തലത്തെക്കുറിച്ചും മനോഹരമായി സംസാരിച്ചു .

മിക്ക മാതാപിതാക്കൾക്കും അറിയുവാൻ ആഗ്രഹമുള്ള ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ച് ബോൾട്ടണിൽ നിന്നുമുള്ള സീനിയർ അദ്ധ്യാപകൻ ഫിലിപ് കൊച്ചിട്ടി അറിവ് പങ്കു വെയ്ക്കുകയും മാതാപിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു . തുടർന്ന് ബിസിനെസ്സ് മാനേജ്‌മന്റ് വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ഓസ്ട്രിയയിൽ നിന്നുള്ള യു കെയിൽ വിദ്യാർത്ഥിനിയായ സ്റ്റെഫി സ്രാമ്പിക്കൽ ക്ലാസ്സെടുത്തു. സീനിയർ ഇൻഫർമേഷൻ ടെക്നോളജി കൺസൾറ്റൻറ് ആയ സ്റ്റീവ് വടക്കുംചേരി IT തുടർ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വളരെ വിശദമായി സംസാരിച്ചു . മാതാപിക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി നടത്തിയ ക്ലാസ് മികച്ച നിലവാരം പുലർത്തി.

യുകെയിലെ സെക്കന്ററി സ്കൂൾ ടീച്ചറും ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ചെയറുമായ ആനി ജോസഫ് A ലെവൽ വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികൾക്ക് ആശങ്കയുള്ള പേർസണൽ സ്റ്റേറ്റ്മെന്റ് എഴുതുന്നതിനെക്കുറിച്ചും വിശദീകരിച്ചു. ഫോറൻസിക് സൈക്കോളജി മാസ്റ്റേഴ്സ് സ്റ്റുഡന്റായ അഖിൽ ഹാൻസിന്റെ സൈക്കോളജിയെക്കുറിച്ചുള്ള ക്ലാസ് സദസ്സ്‌സിന്റെ പങ്കാളിത്വത്തിൽ വേറിട്ട് നിന്നു . സൈക്കോളജി തുടർ പഠനത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും അറിവ് പങ്കു വെച്ചു.

യുകെയിലെ വളർച്ചയിൽ മികച്ച നാലു small scale industry കളിൽ ഒന്നായി ഈ വര്ഷം തിരഞ്ഞിടുക്കപ്പെട്ട GMP pharmaceutical കമ്പനിയുടെ ഉടമ ജിബി ജോർജ് ഉദ്യോഗാർത്ഥികളിലുണ്ടാവേണ്ട കഴിവുകളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും വളരെ ആകർഷകമായി സംസാരിച്ചു , മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ ക്ലാസ്സിനെക്കുറിച്ചു സദസ്സിൽ നിന്നും ലഭിച്ചത് .

യുക്മ നേതൃത്വത്തിനും യുക്മ നോർത്ത് വെസ്റ്റ് റീജിയനും എന്നത്തേക്കും അഭിമാനത്തോടെ ഓർമ്മിക്കത്തക്കവണ്ണമുള്ളതായിരിന്നു ഈ പ്രോഗ്രാം. മീറ്റിംഗിൽ വെച്ച് തന്നെ മറ്റു അസ്സോസിയേഷനുകളിൽ ഇതുപോലുള്ള പരിപാടികൾ നടത്താൻ ആവശ്യവുമായി മുന്നോട്ടു വന്നത് തന്നെ ഈ പരിപാടിയുടെ വിജയത്തെയാണ് കാണിക്കുന്നത് . ദേശീയ തലത്തിൽ വിവിധ റീജിയനുകളിൽ യുക്മ യൂത്ത് പ്രോഗ്രാം നടത്തുവാൻ നേതൃത്വം നൽകുന്നത് യുക്മ യൂത്ത് നാഷണൽ കോർഡിനേറ്റർസ് ആയ ഡോക്റ്റർ ബിജു പെരിങ്ങാത്തറയും ഡോക്റ്റർ ദീപ ജേക്കബും ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more