1 GBP = 103.33

യുക്മ ‘യു-ഗ്രാൻറ്’ചരിത്ര വിജയം: ബ്രാൻഡ് ന്യൂ വോക്‌സ് വോഗൺ കാറുമായി സിബി ഷെഫീൽഡിലേക്ക്

യുക്മ ‘യു-ഗ്രാൻറ്’ചരിത്ര വിജയം:  ബ്രാൻഡ് ന്യൂ വോക്‌സ് വോഗൺ കാറുമായി സിബി ഷെഫീൽഡിലേക്ക്

വർഗീസ് ഡാനിയേൽ, (യുക്മ പി ആർ ഓ)

യുക്മ പ്രവർത്തനത്തിനായിട്ടുള്ള ധനശേഖരണാർത്ഥം അലൈഡ് ഫിനാൻസുമായി ചേർന്ന് നടത്തിയ യു-ഗ്രാൻറ് ലോട്ടറിയുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി വോക്സ് വോഗൺ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വർണ്ണ നാണയങ്ങളുമായിരുന്നു യു-ഗ്രാൻറ് ലോട്ടറിയുടെ ഭാഗമായി അലൈഡ് ഫിനാൻസ് സ്പോൺസർ ചെയ്തിരുന്നത്. യുക്മയുടെ നാഷണൽ കലാമേളയിൽ വെച്ച് ആയിരങ്ങളെ സാക്ഷി നിർത്തി നറുക്കെടുത്തപ്പോൾ ഒന്നാം സമ്മാനം ഷെഫീൽഡിലുള്ള സിബി ഇമ്മാനുവലിനെ തേടിയായിരുന്നു എത്തിയത്. പ്രോത്സാഹന സമ്മാനങ്ങൾ ജെയ്‌സ് ജോസഫ് , ജിജി സേവ്യർ, ബോബി ജെയിംസ്, ജോബി ജോസഫ്  വാഴപ്പറമ്പിൽ, അഭിലാഷ്‌ ആബേൽ, റാം ലീഡ്സ്, ജോയ് പൗലോസ് വോക്കിങ്, സ്റ്റാൻലി, ജോജോ ജോയ്, ഷിബു ലിവർപൂൾ എന്നിവർക്കും.

ശനിയാഴ്ച കവൻട്രിയിലെ വോൾസ് ഗ്രേവ് ക്ലബ് മൈതാനത്തിൽ വെച്ച് നടത്തിയ ലളിതമായ ചടങ്ങിൽ വെച്ച് യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ. മാമ്മൻ ഫിലിപ്പ് ഒന്നാം സമ്മാനാർഹനായ സിബിക്കും, യു-ഗ്രാൻറ് ലോട്ടറിയുടെ ചുമതല പരാതിക്കിട നൽകാതെ വിജയകരമായി പൂർത്തിയാക്കിയ യുക്മ നാഷണൽ കമ്മറ്റിയംഗം ഡോ. ബിജു പെരിങ്ങാത്തറ സ്വർണ്ണ നാണയം ബോബി ജെയിംസിനും കൈമാറിയപ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ സിബിയുടെ കുടുംബത്തോടൊപ്പം യുക്മ ജോയിന്റ് ട്രഷറർ ശ്രീ. ജയകുമാർ നായർ, അല്ലൈഡ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ശ്രീ. ജോയ് തോമസ്, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൻ വൈസ് പ്രസിഡണ്ട് ജോർജ് മാത്യു, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൻ ജോയിന്റ് ട്രഷറർ ഷിജു ജോസ് എന്നിവരുമുണ്ടായിരുന്നു.

കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി ഷെഫീൽഡിൽ താമസിക്കുന്ന ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ അംഗമായ ശ്രീ. സിബി ഇമ്മാനുവേൽ തൊടുപുഴക്കടുത്തടുള്ള കടവൂർ സ്വാദേശിയാണ്. ഭാര്യ ആനീസ് ഷെഫീൽഡ് ടീച്ചിങ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ്. ജി സി എസ് വിദ്യാർത്ഥിയായ അലക്സും ആറാം ക്ലാസ് വിദ്യാർത്ഥിയായ അലനും അടങ്ങുന്നതാണ് സിബിയുടെ കുടുംബം.

യു-ഗ്രാൻന്റ ലോട്ടറിയെ പറ്റി യുക്മയുടെ നാഷണൽ കമ്മറ്റി പ്രഖ്യാപിച്ച സമയം മുതൽ യുക്മയെ സ്‌നേഹിക്കുന്ന നല്ലവരായ ബഹുഭൂരിപക്ഷം മലയാളികൾ ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ കു‌ടി സഹകരിക്കുക വഴി യുക്മ അതിന്റെ ചരിത്രത്താളിൽ പുതിയ ഒരു അദ്ധ്യായം കൂടി എഴുതിച്ചേർക്കുകയായിരുന്നു .

യുകെയിലെ മലായാളി സമൂഹങ്ങൾ ധനശേഖരണാർത്ഥം പല തരത്തിലുള്ള നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുകക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് നടത്തിയ സമ്മാന പദ്ധതി എന്ന ഖ്യാതി യുക്മക്ക് മാത്രമേ അവകാശപ്പെടുവാനുള്ളൂ. യു-ഗ്രാൻറ് ലോട്ടറിയുടെ 25 ശതമാനം വിഹിതം അസ്സോസിയേഷനുകൾക്കും 25 ശതമാനം വിഹിതം റീജിയനുകൾക്കുമായിരുന്നു നൽകിയത്. 10 ശതമാനം തുക യുക്മ ചാരിറ്റിക്കായി ഉപയോഗിക്കും എന്ന് യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് അറിയിച്ചു.


യു-ഗ്രാൻറ് സമ്മാന പദ്ധതിയിൽ സഹകരിച്ച എല്ലാ നല്ലവരായ ആൾക്കാർക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾക്കും യുക്മ റീജിയൻ പ്രതിനിധിമാർക്കും ഭാരവാഹികൾക്കും നാഷണൽ കമ്മറ്റി നന്ദി പ്രകാശിപ്പിച്ചു. ഏറ്റവും കൂടുതൽ യു-ഗ്രാൻറ് ലോട്ടറി ടിക്കറ്റുകൾ വിറ്റഴിച്ച അസോസിയേഷനും റീജിയനുമുള്ള പുരസ്കാരം ഉടൻ തന്നെ നടത്തുവാൻ ഉദ്ദേശിക്കുന്ന യുക്മ ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്യുമെന്ന് നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more