- ഓൾ യൂറോപ്പ് വോളീബോൾ ടൂർണമെന്റിൽ അജയ്യരായി കാർഡിഫ് ഡ്രാഗൺസ്
- ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വിമാനത്താളവത്തിൽ വൻ സ്വീകരണം
- ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
- പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
- അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം
- പത്തനംതിട്ടയിൽ താൻ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്ന് അനിൽ ആൻ്റണി
- റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകളും സ്വന്തമാക്കി
സംസ്ഥാന ടൂറിസം രംഗത്തിന് പിന്തുണയുമായി യുക്മ ടൂറിസം ക്ലബ്ബ് – ടിറ്റോ തോമസ് വൈസ് ചെയര്മാന്
- Mar 26, 2017
സജീഷ് ടോം, (യുക്മ പി.ആര്.ഒ.)
കേരള സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് വിവിധ പദ്ധതികളുമായി യുക്മ സജീവമാകുന്നു. ആഗോളപ്രവാസി മലയാളി സമൂഹത്തില്‍ തന്നെ സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്ന യുക്മ വളരെയേറെ പ്രതീക്ഷകളോടെയാണ് പിറന്ന നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നതിനുള്ള നിരവധി പദ്ധതികളുമായി ടൂറിസം ക്ലബ് സജീവമാക്കുന്നതിന് ലക്ഷ്യമിടുന്നത്. മുന്‍ ഭരണസമിതികളുടെ കാലഘട്ടങ്ങളില്‍ ഇതിനായുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഏറെ മുന്നോട്ട് പോകുവാനായില്ല. എന്നാല്‍ പുതിയ ഭരണസമിതിയുടെ ആദ്യനിര്‍വാഹക സമിതി യോഗം ‘യുക്മ കേരളാ ടൂറിസം പ്രമോഷന് ക്ലബ്ബ്’ ഈ വര്‍ഷം തന്നെ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.
ടിറ്റോ തോമസിനെ (ഓക്സ്ഫോര്‍ഡ് മലയാളി സമാജം) ടൂറിസം ക്ലബ്ബ് വൈസ് ചെയര്‍മാനായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് അറിയിച്ചു. യുക്മയുടെ ആരംഭകാലഘട്ടം മുതല്‍ ടിറ്റോ തോമസ് ദേശീയ നേതൃരംഗത്ത് പ്രവര്‍ത്തിച്ച് വരുന്നതാണ്. ദേശീയ നിര്‍വാഹക സമിതിയംഗം, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം യുക്മ നടത്തിയിട്ടുള്ള നിരവധി പരിപാടികളുടെ വിജയകരമായ നടത്തിപ്പിലൂടെ മികച്ച സംഘാടകനായും അറിയപ്പെടുന്നു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താല്‍ ബ്രിട്ടണ് മുന്‍നിരയില്‍ തന്നെയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ ബ്രിട്ടണിലെ ആളുകള്‍ക്കിടയില്‍ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസഞ്ചാര സാധ്യതകളെപ്പറ്റിയും കൂടുതല്‍ സന്ദേശമെത്തിക്കുന്നതിനു സാധിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനു കൂടുതല്‍ സഹായകരമായി മാറും. സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ‘ടൂറിസം ക്ലബ്’ കൊണ്ട് യുക്മ ലക്ഷ്യമിടുന്നത്. യുക്മയുടെ മറ്റ് പോഷകസംഘടനകള്‍ പോലെ തന്നെ അംഗ അസോസിയേഷനുകളിലും അതിന് പുറമെയുള്ള എല്ലാ യു.കെ മലയാളികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു സംരംഭമായിരിക്കും ‘ടൂറിസം ക്ലബ്’. പ്രധാനമായും യു.കെ മലയാളികള്‍ക്കിടയിലെ ടൂര്‍ ആന്റ് ട്രാവല്‍, ഹോട്ടല്‍ ബിസ്സിനസ്സ് രംഗത്തുള്ളവരേയും ഹോസ്പിറ്റാലിറ്റി, ടാക്സി മേഖലകളില്‍ ജോലി ചെയ്യുന്നവരെയും സഹകരിപ്പിച്ചു വിവിധ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ബ്രിട്ടണിലെ പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ കേരളത്തെ തദ്ദേശവാസികള്‍ക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രമോഷന് പ്രോഗ്രാമുകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നതായിരിക്കും. ആദ്യ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയത് അഞ്ചു പട്ടണങ്ങളിലെങ്കിലും പ്രമോഷന് പ്രോഗ്രാമുകള്‍ നടത്തും. അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 100 കൗണ്സിലുകളിലെങ്കിലും കേരളാ പ്രമോഷന് പ്രോഗ്രാമുകള്‍ നടത്തുന്നതിനാണ് ‘ടൂറിസം ക്ലബ്ബ്’ ലക്ഷ്യമിടുന്നത്.
നിലവില്‍ കേരളത്തിന്റെ ടൂറിസം പ്രമോഷന് പ്രോഗ്രാമുകള്‍ നടക്കുന്നത് ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് പോലെയുള്ള പരിപാടികളില്‍ മാത്രമാണ്. ഓരോ പട്ടണത്തിലും പ്രത്യേകം ടൂറിസം പ്രമോഷന് സംഘടിപ്പിക്കുന്നതിനു വന്‍സാമ്പത്തിക ചെലവ് വരുമെന്നുള്ളതും സംസ്ഥാന ടൂറിസം വകുപ്പിനെ കൂടുതല്‍ നഗരങ്ങളില്‍ സ്വന്തം നിലയ്ക്ക് പ്രമോഷന് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിയ്ക്കുന്നു. സ്വന്തമായ നിലയില്‍ പ്രമോഷന് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നതു കൊണ്ട് ബ്രിട്ടണിലെ കൗണ്‍സിലുകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കാര്‍ണിവലുകളുമായി ബന്ധപ്പെട്ടായിരിക്കും ഓരോ പ്രദേശത്തും പ്രമോഷന് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. അതത് പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്കാവും കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് ഇതിനായി അനുമതി വാങ്ങുന്നതിനുള്ള ചുമതല നല്‍കുന്നത്. കേരളത്തിലേയ്ക്കുള്ള ടൂറിസം പാക്കേജുകളെപ്പറ്റി വ്യക്തമാക്കുന്നതിനു വേണ്ടി ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും. എല്ലാ കാര്‍ണിവലുകളിലും തന്നെ കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങള്‍ തദ്ദേശീയര്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സേവനവും ലഭ്യമാക്കും.
സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുന്നത്. ഓരോ കൗണ്‍സിലിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷന് പ്രോഗ്രാമുകള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പിനു യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള പദ്ധതിയാവും യുക്മ നടത്തുന്നത്. ബ്രിട്ടണില്‍ നിന്നു തന്നെയുള്ള സ്പോണ്‍ഷിപ്പിലൂടെയാവും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ണിവലുകളില്‍ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികള്‍ക്ക് മുന്നില്‍ പ്രദര്ശിപ്പിക്കുന്നതിനു ആവശ്യമായ സ്റ്റാളുകള്‍ ഒരുക്കും. സംസ്ഥാനത്തെ വിനോദ സഞ്ചാരത്തിന്റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം , ആയുര്‍വേദം, പൈതൃകം, സാഹസിക ടൂറിസം എന്നീ മേഖലകളെ പറ്റി വിശദീകരിക്കാനുതകുന്ന തരത്തിലുള്ള ചിത്രങ്ങളും ബുക്ക് ലെറ്റുകളും ബ്രോഷറുകളും മറ്റും ലഭ്യമാക്കും. കാര്‍ണിവലിനോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടത്തപ്പെടുന്ന കലാസാംസ്ക്കാരിക പരിപാടികളില്‍ കേരളീയമായ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി മലയാളികള്‍ക്ക് അവസരമുണ്ടാക്കും. നമ്മുടെ സ്വന്തം കലാരൂപങ്ങളായ തെയ്യം, കഥകളി എന്നിവ കൂടാതെ വിവിധ ക്ലാസ്സിക്കല്‍ നൃത്തങ്ങളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.
കൗണ്‍സില്‍ കാര്‍ണിലവുകളില്‍ ‘ടൂറിസം ക്ലബ്ബ്’ ഒരുക്കുന്ന പ്രമോഷന് പ്രോഗ്രാമുകളില്‍ നാട്ടില്‍ നിന്നുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ടൂറിസം പാക്കേജുകള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കുമെല്ലാം വിവിധ സ്ഥലങ്ങളിലായി സ്റ്റാളുകളില്‍ പങ്കെടുക്കുന്നതിനായി അവസരം സൃഷ്ടിക്കുന്നതിനു ശ്രമിക്കും. ആയുര്‍വേദം ഉള്‍പ്പെടെയുള്ള സുഖചികിത്സകളുടെയും യോഗയുടെയും ഗുണങ്ങള്‍ വിശദീകരിക്കുന്നതിനും മറ്റും ശ്രമങ്ങള്‍ ഉണ്ടാവും. ഇതിനായി ബ്രിട്ടണിലെ മലയാളി ട്രാവല്‍- ടൂര്‍ ഓപ്പറേറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹായമാവും തേടുന്നത്. പരമ്പരാഗത കേരള വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകള്‍ നടത്തുന്നതിനു മലയാളി റസ്റ്റോറന്റുകളുടെ സഹായവും തേടും.
സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തോടൊപ്പം തന്നെ ബ്രിട്ടണിലെ മലയാളികള്‍ക്കും ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയായി ഇതുമാറുമെന്ന പ്രതീക്ഷയാണ് യുക്മയ്ക്കുള്ളത്. ഓരോ കൗണ്‍സിലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതു വഴി തദ്ദേശീയരുമായുള്ള നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ബ്രിട്ടണിലെ സാമൂഹിക രംഗത്ത് മലയാളികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഈ വര്‍ഷം തന്നെ ഔദ്യോഗികമായ ഉദ്ഘാടനവും ആദ്യ പ്രമോഷന് പ്രോഗ്രാമും നടത്തുന്നതാണ്. ‘യുക്മ കേരളാ ടൂറിസം പ്രമോഷന് ക്ലബ്ബ്’ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതിന് ബ്രിട്ടണിലെ കുടിയേറ്റ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉപദേശക സമിതിയും പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിക്കുന്നതിനും ടിറ്റോ തോമസിനെ ചുമതല ഏല്പിച്ചുവെന്നും ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.
ടൂറിസം ക്ലബ്ബുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് താല്പര്യമുള്ളവര് വിശദവിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ, വൈസ് ചെയര്മാന് ടിറ്റോ തോമസിനെ നേരിട്ടോ (07723956930) ബന്ധപ്പെടേണ്ടതാണ്.
Latest News:
ഓൾ യൂറോപ്പ് വോളീബോൾ ടൂർണമെന്റിൽ അജയ്യരായി കാർഡിഫ് ഡ്രാഗൺസ്
ബെന്നി അഗസ്റ്റിൻ കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഒന്നാമത് ഓൾ യൂറ...12 ലക്ഷത്തോളം മനുഷ്യർക്ക് പോകാനായി സുരക്ഷിതമായ ഒരിടവുമില്ല; റഫ ആക്രമിക്കരു...
ജനീവ: ഗസ്സയിലെ റഫയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് മനുഷ്യത്വത്തിന്റ...യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണ്ണായകമെന്ന് ട്രംപ്; മറുപടിയുമായി ബൈഡൻ
വാഷിങ്ടൺ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡന്റ് യു.എസ് ചരിത്രത്തിലെ സുപ്രധാന തീയതിയാണെന്നും രാജ...യു.എസിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം കാറിലാക്കി കാട്ടിൽ ഉപേക്ഷിച്ച നിലയിൽ
വാഷിങ്ടൺ: യു.എസിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലശപ്പട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നി...യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിൽ. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹ...
ജൂൺ 29ന് നടക്കാൻ പോകുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി നടത്തുന്ന നോർത്ത് വെസ്റ്റ് റീജിയണൽ...മുഹമ്മദ് മുസ്തഫ ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രി
വെസ്റ്റ് ബാങ്ക്: ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ്...ടിക് ടോക് നിരോധന ബിൽ യു.എസ് സഭയിൽ പാസായി
വാഷിങ്ടൺ: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കി...യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ.... പഠനക്ളാസ്സുകളോടൊപ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോട് അനുബന...
Post Your Comments Here ( Click here for malayalam )
Latest Updates
- ഫാ. ബോബി എമ്പ്രയിൽ വി സി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 29 നും,30 നും; സ്റ്റീവനേജിൽ 31 ന് അപ്പച്ചൻ കണ്ണഞ്ചിറ ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്. തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന
- ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വിമാനത്താളവത്തിൽ വൻ സ്വീകരണം പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. സംവിധായകന് വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. വിജയ്യുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ആരാധക കൂട്ടായ്മ വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്
- ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ് സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ : സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും
- പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്. ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു ധർമേന്ദ്ര. സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചന്ദർ പ്രകാശും ഉണ്ടായിരുന്നു. പ്രയാഗ്രാജ്, ഷാജഹാൻപൂർ, പിലിഭിത്, മൊറാദാബാദ്, ബിജ്നോർ എന്നിവിടങ്ങളിൽ പകർപ്പുകൾ സമർപ്പിച്ച ശേഷം ഇവർ ഞായറാഴ്ച
- അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം. 114 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 3 പന്ത് ബാക്കിനിർത്തി 8 വിക്കറ്റിനാണ് വിജയിച്ചത്. 35 റൺസ് നേടിയ എലിസ് പെറി ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോററായി. കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. സാവധാനം കളിച്ചാലും വിജയിക്കാമെന്നതിനാൽ സ്മൃതി മന്ദനയും സോഫി ഡിവൈനും അതിനനുസരിച്ചാണ് ബാറ്റ് വീശിയത്. ഡൽഹി ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞ് ആർസിബിയ്ക്ക് സ്കോറിങ് ദുഷ്കരമാക്കുകയും
click on malayalam character to switch languages