1 GBP = 104.16

‘ഗർഷോം ടി.വി. – യുക്മ സ്റ്റാർസിംഗർ – 3’ ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറിൽ നടന്നു: ആദ്യ റൗണ്ട് മത്സരങ്ങൾ നവംബർ 11ന് വൂളറാംപ്റ്റണിൽ

‘ഗർഷോം ടി.വി. – യുക്മ സ്റ്റാർസിംഗർ – 3’ ഉദ്ഘാടനം യുക്മ ദേശീയ കലാമേള നഗറിൽ നടന്നു: ആദ്യ റൗണ്ട് മത്സരങ്ങൾ നവംബർ 11ന് വൂളറാംപ്റ്റണിൽ

സജീഷ് ടോം, (ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

ഗർഷോം ടി.വി. – യുക്മ സ്റ്റാർസിംഗർ – 3 മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം ഒക്റ്റോബർ 28 ശനിയാഴ്ച യുക്മ ദേശീയ കലാമേള നഗറിൽ നടന്നു. മലയാളത്തിന്റെ ജനകീയ നടൻ അന്തരിച്ച കലാഭവൻ മണിയോടുള്ള ആദരസൂചകമായി, “കലാഭവൻ മണി നഗർ” എന്ന് നാമകരണം ചെയ്ത വേദിയിൽ യുക്മ മുൻ ദേശീയ പ്രസിഡണ്ട് ഫ്രാൻസിസ് മാത്യുവും, സ്റ്റാർസിംഗർ സീസൺ- 2 വിജയി അനു ചന്ദ്രയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ഏറെ തിരക്കിനിടയിലും യുക്മ ദേശീയ കലാമേള വേദിയിൽ ഇടം ലഭിച്ചു എന്നതുതന്നെ സ്റ്റാർസിംഗർ പരിപാടിക്ക് യുക്മ നൽകുന്ന പ്രാധാന്യത്തിന് തെളിവാണ്. യുക്മ കലാമേളകൾ കഴിഞ്ഞാൽ, യുക്മ നേതൃത്വം നൽകുന്ന ഏറ്റവുമധികം ജനപ്രിയമായ വേദി സ്റ്റാർസിംഗറിന്റേതുതന്നെ എന്നതിൽ സംശയമില്ല. യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്റ്റാർസിംഗർ – 3 ബ്രോഷറിന്റെ പ്രകാശനം യുക്മ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് സ്റ്റാർസിംഗർ ജഡ്ജ്‌ജിങ് പാനൽ അംഗമായ ലോപ മുദ്രക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. മാമ്മൻ ഫിലിപ്പിന്റെ ആശംസാപ്രസംഗത്തെ തുടർന്ന്; ഗർഷോം ടി.വി.ഡയറക്റ്റർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്റ്റാർസിംഗർ – 3 ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സജീഷ് ടോം ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

2014ൽ പദ്‌മശ്രീ കെ.എസ്.ചിത്രയുടെ കയ്യൊപ്പു പതിഞ്ഞ യുക്മ സ്റ്റാർസിംഗർ സീസൺ – 1 യു കെ മലയാളികൾക്ക് അവിസ്മരണീയമായ ചരിത്രമുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ഗർഷോം ടി.വി.യുടെ സഹകരണത്തോടെ 2016 ൽ അരങ്ങേറിയ സ്റ്റാർസിംഗർ സീസൺ – 2 ലൈവ് ജഡ്ജ്മെന്റ് കൊണ്ട് ശ്രദ്ധേയമാവുകയുണ്ടായി. നടനും നർത്തകനുമായ വിനീത് ഉദ്ഘാടനം നിർവഹിക്കുകയും, ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നേതൃത്വം നൽകിയ താരസംഘം നയിച്ച ഗ്രാൻഡ് ഫിനാലെയിലൂടെ ശ്രദ്ധേയമാവുകയും ചെയ്ത സീസൺ – 2 യു കെ മലയാളികളുടെ സംഗീതാസ്വാദന രംഗത്ത് പുതിയൊരധ്യായം എഴുതിച്ചേർത്തു.

ഏറെ പുതുമകൾ നിറഞ്ഞ ഒന്നാണ് ഗർഷോം ടി.വി. – യുക്മ സ്റ്റാർസിംഗർ -3. സ്റ്റാർസിംഗറിന്റെ ചരിത്രത്തിൽ ആദ്യമായി പൊതുവേദിയിൽ ഒഡിഷൻ നടത്തി മത്സരാർത്ഥികളെ തെരഞ്ഞെടുത്തു എന്നതുതന്നെയാണ് പ്രധാന സവിശേഷത. അതോടൊപ്പം, കഴിഞ്ഞ രണ്ടു പരമ്പരകളിലും യു.കെ.യിലെ മലയാളി ഗായകപ്രതിഭകളെ കണ്ടെത്താനുള്ള മത്സരമായിരുന്ന സ്റ്റാർസിംഗർ, യു.കെ.യുടെ നാലതിരുകൾകടന്ന് യൂറോപ്പിന്റെ വലിയ വേദിയിലേക്ക് നടന്ന് കയറുന്ന കാഴ്ചയാണ് സ്റ്റാർസിംഗർ – 3 യിൽ കാണുക. ലണ്ടനിലും ബർമിംഗ്ഹാമിലും നടന്ന ഒഡിഷനുകൾക്ക്‌ പുറമെ സ്വിറ്റ്സർലണ്ടിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികൾ ഉൾപ്പെടെ 15 ഗായകരാണ് സ്റ്റാർസിംഗർ – 3 യിൽ മത്സരിക്കുവാൻ അർഹത നേടിയിരിക്കുന്നത്.

സ്റ്റാർസിംഗർ – 3യുടെ ആദ്യ മത്സരങ്ങൾ വൂളറാംപ്ടണിലെ യു.കെ.കെ.സി.എ. ആസ്ഥാന മന്ദിരത്തിൽ നവംബർ 11 ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറ് മണിയോടെ സമാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കൾക്കും വിധികർത്താക്കൾക്കും മുന്നിലാവും മത്സരങ്ങൾ നടക്കുക. എച്ച്.ഡി. നിലവാരത്തിലുള്ള വിവിധ വീഡിയോ ക്യാമറകൾ ഉപയോഗിച്ചായിരിക്കും വെൽസ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഗർഷോം ടി.വി. സംഘം പരിപാടി ചിത്രീകരിക്കുന്നത്. ജാസ് ലൈവിന്റെ ഉന്നത നിലവാരത്തിലുള്ള ശബ്ദ ചിത്രീകരണവും സ്റ്റാർസിംഗർ – 3യുടെ പ്രത്യേകത ആയിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more