1 GBP = 104.01

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും  സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ  അണിഞ്ഞൊരുങ്ങും

 

സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്.

സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ്‌ ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്‌ത മലയാള സിനിമ പിന്നണി ഗായകൻ ശ്രീ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ – “വേണുഗീത”വും സ്റ്റാർസിംഗർ ഗ്രാൻഡ്‌ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദർ വിൽ‌സൺ മേച്ചേരിൽ എന്നീ ഗായകരും, മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നുണ്ട്.

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര നയിച്ച “ചിത്രഗീതം” സംഗീത കലാവിരുന്നയിരുന്നു യുക്മ സ്റ്റാർസിംഗർ സീസൺ 1 ന്റെ ഗ്രാൻറ് ഫിനാലെയിലെങ്കിൽ, പ്രശസ്ത ഗായകനും നടനുമായ വിനീത്‌ ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന “നാദ വിനീതഹാസ്യം” ആയിരുന്നു സീസൺ 2 ന്റെ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ചു സംഘടിപ്പിച്ചത്. ഇതിനോടകം വൻ ജനപ്രീതിയാ൪ജിച്ചുകഴിഞ്ഞ ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ്ഫിനാലെവേദിയിൽ താരനിബിഡമായ “വേണുഗീതം”മെഗാഷോയും അരങ്ങേറുമ്പോൾ, യു കെ മലയാളികൾ കണ്ട ഏറ്റവും വലിയ സാംസ്ക്കാരിക ഉത്സവമായി അതുമാറും എന്നതിൽ സംശയമില്ല.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ആദ്യ സെഷൻ സ്റ്റാർസിംഗർ ഗ്രാന്റ്‌ ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്. നാലുമണിമുതൽ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടർന്ന് തുടർച്ചയായ മൂന്നു മണിക്കൂർ “വേണുഗീതം” മെഗാ ഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽവച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യർത്ഥിക്കുകയാണ്.

പരിപാടിയുടെ ടിക്കറ്റുകൾ നേരത്തെതന്നെ ബുക്ക് ചെയ്തു നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുതണമെന്നു പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് കൂടുതൽ വിവരണങ്ങൾക്കും യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181), ട്രഷറർ അലക്സ് വർഗീസ് (07985641921), മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ഡിക്‌സ് ജോർജ് (07403312250) എന്നിവരെയോ, വിവിധ റീജിയണൽ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയിൽ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more