1 GBP = 103.69
breaking news

യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയെ പ്രഖ്യാപിച്ചു…

യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയെ പ്രഖ്യാപിച്ചു…

വര്‍ഗ്ഗീസ് ഡാനിയേല്‍ – യുക്മ പി ആര്‍ ഒ

യുകെയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടു യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുവാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളുടെ തുടക്കമായി ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് നഴ്‌സസ് കണ്‍വന്‍ഷന്‍ നടത്തുന്നു.

വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്ന പഠന ക്ലാസുകള്‍ , ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച, കലാ പരിപാടികള്‍ മുതലായവയാണു കണ്‍വെന്‍ഷനില്‍ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ആറുമണിക്കൂര്‍ സി പി ഡി പോയിന്റ് ലഭിക്കും എന്നുള്ളതാണു ഈ കണ്‍വെന്‍ഷന്റെ ഏറ്റവും പ്രധാന പ്രത്യേകത. നഴ്‌സിംഗ് റീവാലിഡേഷന്‍ പദ്ധതി പ്രാബല്യത്തില്‍ വനത്തിനു ശേഷം സി പി ഡി പോയിന്റുകളോടു കൂടി മലയാളികള്‍ക്കിടയില്‍ നടത്തപെടുന്ന ആദ്യ പരിപാടിയാണിത്.

തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സും ബയോ ഡാറ്റാ തയ്യാറാക്കലും, റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷുറന്‍സും, നഴ്‌സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍ (6Cs – Care, compassion, competence , communication, courage, commitment), ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷീക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും മുതലായ വിഷയങ്ങള്‍ ആണു പഠന ക്ലാസ്സുകള്‍ക്കായി കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പഠന ക്ലാസ്സുകളെ തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനത്തില്‍ വച്ച് പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മുഖ്യ രക്ഷാധികാരിയായും നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് രക്ഷാധികാരിയും ആയ വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്ററായിരിക്കും.

സ്വാഗത സംഘം ഭാരവാഹികള്‍:

ചെയര്‍മാന്‍ : ശ്രീ ഏബ്രഹാം ജോസ്

ജനറല്‍ കണ്‍വീനര്‍മാര്‍ : ബിന്നി മനോജ്, ജയകുമാര്‍ നായര്‍

ഇന്‍വിറ്റേഷന്‍ കമ്മറ്റി : ബിജു പീറ്റര്‍, ജോണ്‍സണ്‍ യോഹന്നാന്‍, മേഴ്‌സി ജേക്കബ്, ഡയ്‌സി ടോണി , റെയ്നോള്‍ഡ് മാനുവേള്‍, റോസിലി ജോസ് പടയാട്ടി, ഷിബി വര്‍ഗ്ഗീസ്

രജിസ്ട്രേഷന്‍ കമ്മറ്റി : അലക്‌സ് ലൂക്കോസ്, സബിത ഷിജു, ബിന്ദു സുരേഷ്, ആഷാ മാത്യൂ

റിസപ്ഷന്‍ കമ്മറ്റി : തോമസ് ജോണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജിന്റോ ജോസഫ്, മനു പുതുശ്ശേരില്‍ ഉണ്ണി, സ്വപ്ന തോമസ്, തനൂജ് റെജി, പ്രിയങ്ക രെഞ്ജിത്, ഡിപു പണിക്കര്‍, തോമസ് സാം.

ഓര്‍ഗനൈസിംഗ് കമ്മറ്റി: ജിജോ ഉണ്ണി, ആന്‍സി സജീഷ്, മനോജ് ജോസഫ്, സുനിത സുനില്‍ രാജന്‍, ബിജു പുന്നശ്ശേരില്‍, റെജി ജോര്‍ജ്ജ്, ലിജോ സെബാസ്റ്റ്യന്‍, ഷാജി ഷംസുദ്ദീന്‍, ബിന്ദു സിറിയക്.

കള്‍ച്ചറല്‍ പ്രോഗ്രാംസ് : മിനി തോമസ്, ദേവലാല്‍ സഹദേവന്‍, അനീഷ് ജോര്‍ജ്ജ്, രാജേഷ് നടേപ്പള്ളി.

റീഫ്രെഷ്മന്റ്, ഉച്ചക്കും വൈകിട്ടും ഭക്ഷണം എന്നിവ ഉള്‍പ്പടെ പരിപാടിയുടെ നടത്തിപ്പിനായി £30 മാത്രമാണ് രജിസ്ട്രേഷന്‍ ഫീസായി നിജപ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്തു വരുന്നവര്‍ക്ക് അന്നു രാത്രി അവിടെ താമസിക്കുന്നതിനുള്ള സൗകര്യം YMCA യില്‍ തന്നെ ക്രമീകരിക്കാവുന്നതാണ്.

യുകെയിലെ എല്ലാ മലയാളി നഴ്‌സുമാരും ഈ അസുലഭ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം എന്ന് യുക്മ നാഷണല്‍ പ്രസിഡണ്ട് മാമന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോനും അഭ്യര്‍ത്ഥിച്ചു. കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ മലയാളി നഴ്‌സുമാരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചീഫ് കോര്‍ഡിനേറ്ററും നഴ്‌സസ് ഫോറത്തിന്റെ ചുമതലയുള്ള നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ ശ്രീമതി സിന്ധു ഉണ്ണി അറിയിച്ചു.

നഴ്‌സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Indian YMCA , 41 Fitzroy Square, London, W1T 6AQ, United Kingdom

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതും പരിപാടിയുടെ നടത്തിപ്പുമായി സഹകരിക്കുന്നതിനും സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുന്നതിനുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

സിന്ധു ഉണ്ണി: 07979 123615

എബ്രാഹം ജോസ്: 07703 737073

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more