1 GBP = 103.96

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 17ന് മാഞ്ചസ്റ്ററില്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍….

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 17ന് മാഞ്ചസ്റ്ററില്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 17ന് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

കായികമേളയില്‍ റീജിയന്റെ കീഴിലുള്ള 13 അസോസിയേഷനില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കും.വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തില്‍ വിജയികള്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടും, രണ്ടാം സമ്മാനമായി ലൗവ് ടു കെയര്‍ നഴ്‌സിംഗ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇത്തവണ ആദ്യമായി 50 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള മത്സരങ്ങളും കായിക മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖേന റീജിയന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് റീജിയന്‍ കമ്മിറ്റി അറിയിക്കുന്നു. റീജിയന്‍ കായികമേള വന്‍പിച്ച വിജയമാക്കുവാന്‍ എല്ലാ അംഗ അസോസിയേഷനുകളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും, എല്ലാവരേയും കായിക മേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

ഷീജോ വര്‍ഗ്ഗീസ്:- 07852931287
തങ്കച്ചന്‍ എബ്രഹാം:- 07883022378
സാജു കാവുങ്ങ:- 07850006328

കായിക മേള നടക്കുന്ന സ്‌കൂളിന്റെ വിലാസം:-

ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE
MANCHESTER, 
M22 9NW.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more