1 GBP = 103.87

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍…. എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം….

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍…. എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- കഴിഞ്ഞ ശനിയാഴ്ച വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേളയില്‍ ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റന്‍ തുടര്‍ച്ചയായ നാലാം തവണയും വിജയകിരീടം ചൂടി. ആതിഥേയരായ എം.എം.സി.എ റണ്ണറപ്പായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭൂരിപക്ഷം അംഗ അസോസിയേഷനുകളില്‍ നിന്നും വളരെയധികം പേര്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്. കായിക മേളയില്‍ 63 പോയിന്റ് നേടിയാണ് എഫ്.ഒ.പി ഒന്നാം സ്ഥാനം നിലനിറുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എം.എം.സി.എ. 46 പോയിന്റ് നേടിയാണ് റണ്ണറപ്പായത്. മൂന്നാമതെത്തിയ ലിമ 37 പോയിന്റാണ് കരസ്ഥമാക്കിയത്. വാറിംഗ്‌sണ്‍ മലയാളി അസോസിയേഷന് 26 പോയിന്റും, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ 19 പോയിന്റും നേടി. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ഓള്‍ഡാം മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും മത്സരങ്ങളില്‍ പങ്കെടുത്തു.

രാവിലെ പതിനൊന്ന് മണിയോടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ച് ആരംഭിച്ച കായിക മേളക്ക് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ് അധ്യക്ഷനായിരുന്നു. നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റീജിയന്‍ ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍. പി.കെ, ജോയിന്റ് ട്രഷറര്‍ എബി തോമസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ, ആര്‍ട്‌സ് കോഡിനേറ്റര്‍ ജോയി അഗസ്തി, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി മാത്യു അലക്‌സാണ്ടര്‍, എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, എം. എം. എ പ്രസിഡന്റ് ജനേഷ് നായര്‍, ബി.എം.എ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുട്ടി, ലിമ പ്രസിഡന്റ് ഹരികുമാര്‍, ഡബ്ലു.എ.എം.എ പ്രസിഡന്റ് സുരേഷ് നായര്‍, യുക്മ സാംസ്‌കാരിക വേദി അംഗം കുര്യന്‍ ജോര്‍ജ്, യുക്മ നഴ്‌സസ് ഫോറം റീജിയന്‍ കണ്‍വീനര്‍ ബിജു മൈക്കിള്‍ തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി.

കായിക മേളയിലെ വ്യക്തിഗത ചാമ്പ്യന്‍മാരായി എഡ്വിന്‍ സാബു (എം.എം.സി.എ), റീമാ ഷീജോ(വാറിംഗ്ടണ്‍), മരിയ ബിജു (എഫ്.ഒ.പി), ജോഹാന്‍ ജോസഫ് (എസ്.എം.എ), ജെസ്വിന്‍ ഫിലിപ്പ് (എഫ്.ഒ.പി), ജൂവാന്‍ ഇടിക്കുള (എസ്.എം.എ), ബിന്ദു സുനില്‍ (എം.എം.സി.എ), ജോഷി ജോസഫ് (ലിമാ) സണ്ണി ആന്റണി, ബേബി സ്റ്റീഫന്‍ (എം.എം.സി.എ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

അത്യന്തം ആവേശം നിറഞ്ഞ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ഹരികുമാര്‍ നയിച്ച ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഷീജോ വര്‍ഗീസ് നായകനായ വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ട്രോഫിയും ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത 101 പൗണ്ട് ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടണ്‍ ലൗവ് ടു കെയര്‍ നഴ്‌സിംഗ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്ത 51 പൗണ്ടും ട്രോഫിയും നേടി.

മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഫാദേഴ്സ് ഡേ കാര്‍ഡുകള്‍ സമ്മാനിച്ച് കൊണ്ട് തങ്ങളുടെ പിതാക്കന്‍മാരെ ആദരിക്കുവാനുള്ള മഹത്തായ സന്ദേശം കൊടുക്കുവാന്‍ റീജിയന്‍ കമ്മിറ്റി ശ്രമിച്ചത് തികച്ചും അഭിനന്ദനാര്‍ഹവും, മാതൃകാപരവുമായിരുന്നു.

കായിക മേളക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കിക്കൊണ്ട് റെജി മടത്തിലേട്ട്, അനീഷ് കുര്യന്‍, ഷാരോണ്‍ പന്തല്ലൂര്‍, ആഷന്‍ പോള്‍, ജനീഷ് കുരുവിള, ബേബി സ്റ്റീഫന്‍, ബിജു. പി. മാണി, ജയ്‌മോന്‍ തോമസ്, സണ്ണിക്കുട്ടി ആന്റണി, ദീപു, ജോണിക്കുട്ടി, സാബു ചുണ്ടക്കാട്ടില്‍, ജോഷി ജോസഫ്, തോമസ് വരക്കുകാല, ജോസഫ് ഇടിക്കുള, സുനില്‍ ഉണ്ണി, ബിജു മാത്യു, ബിജു.സി.ജോസഫ്, ബിജു സൈമണ്‍, തോമസ് ചാക്കോ തുടങ്ങിയവര്‍ കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയും നല്കി.

കായിക മേള വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കുo റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി ഷീജോ വര്‍ഗീസ്, തങ്കച്ചന്‍ എബ്രഹാം, രഞ്ജിത്ത് ഗണേഷ് എന്നിവര്‍ സംയുക്തമായി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more