1 GBP =
breaking news

യുക്മ നോർത്ത് ഈസ്റ്റ് കലോത്സവത്തിന് ന്യൂകാസിലിൽ ഉജ്ജ്വല പരിസമാപ്തി

യുക്മ നോർത്ത് ഈസ്റ്റ് കലോത്സവത്തിന് ന്യൂകാസിലിൽ ഉജ്ജ്വല പരിസമാപ്തി

ഷൈമോൻ തോട്ടുങ്കൽ
ന്യൂ കാസിൽ: യുക്മയുടെ പുതിയ റീജിയനായി രൂപമെടുത്ത നോർത്ത് ഈസ്റ്റ് റീജിയണൽ കലോത്സവം ഇന്നലെ ന്യൂകാസിൽ ട്രോക്ക്ലി യൂണിയൻ ജാക്ക് സോഷ്യൽ ക്ലബ്ബിൽ സമാപിച്ചു. മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് (മാൻ ) ആതിഥേയത്വം വഹിച്ച കലാമേള യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ . ബീന ഉത്‌ഘാടനം നിർവഹിച്ചു. നോർത്ത് ഈസ്റ്റിൽ ആദ്യമായി നടന്ന യുക്മ കലാമേള ഏറെ ആവേശത്തോടെയാണ് അസോസിയേഷനുകളും, അംഗംങ്ങളും സ്വീകരിച്ചത് .


വിവിധ കലാമത്സരങ്ങളിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിജയികളായവർ ഇരുപത്തി എട്ടിന് നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയിട്ടുണ്ട് . യുകെയിലെ നൂറ്റിപ്പത്തോളം അസോസിയേഷനുകളിൽ നിന്നും പങ്കെടുക്കുന്ന കലാപ്രതിഭകളുമായി ഏറ്റുമുട്ടുന്നതിനുള്ള ഭാഗ്യം ലഭിച്ച കലാപ്രതിഭകൾ തങ്ങൾക്കു ആദ്യമായി ലഭിച്ച ഈ അവസരം ഗുണകരമായി ഉപയോഗിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് . ആതിഥേയ അസോസിയേഷൻ ആയ മാൻ അസോസിയേഷൻ ഗവർണർമാർ പരിപാടികൾക്കും, കലാമത്സരങ്ങൾക്കും നേതൃത്വം നൽകി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more