1 GBP = 103.12

യുക്മ മിഡ് ലാണ്ട്‌സ് റീജിയണല്‍ കായികമേള നാളെ; ദേശിയ പ്രസിഡന്‍ണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉത്ഘാടനം ചെയ്യും

യുക്മ  മിഡ് ലാണ്ട്‌സ് റീജിയണല്‍  കായികമേള  നാളെ;  ദേശിയ  പ്രസിഡന്‍ണ്ട് ശ്രീ   മാമന്‍ ഫിലിപ്പ്   ഉത്ഘാടനം ചെയ്യും

സുരേഷ് കുമാര്‍

മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും മൊടുവില്‍ ആറാമത് യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള നാളെ റെഡിച്ചില്‍ .(മെയ് 20 2017 ) ഒന്‍പതു മുപ്പതിന് ആരംഭിക്കും.ആരാധ്യനായ യുക്മ ദേശിയ പ്രസിഡന്‍ണ്ട് ശ്രീ മാമന്‍ ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന കായിക മേളയില്‍ റീജിയണിലെ വിവിധ അസോസിയേഷന്‍ നില്‍നിന്നും നൂറു കണക്കിനു കായികതാരങ്ങള്‍ പങ്കെടുക്കും .മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന്‍ന് ശ്രീ ബിജു തോമസ് മെമ്മോറിയല്‍ യുക്മ എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന്‍ന് യുക്മ എവര്‍ റോളിംഗ് ട്രോഫിയും സമാപന സമ്മേളനത്തില്‍ വെച്ചു സമ്മാനിക്കും

മേളയുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ് .ഒന്‍പതു മണിക്കു റജിസ്‌ട്രെഷന്‍ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകള്‍ ഓരോ മത്സരാര്‍തഥികളും ഒപ്പം കരുതേണ്ടതാണ്. അസോസിയേഷന്‍ തലത്തില്ലോ വക്തിഗതമായോ റജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ്. വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൗണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൗണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. പത്തു മണിയോടെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു
.
മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം
അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കുംഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാ പത്രവും നല്‍കുന്നതാണ്. വടം വലി വിജയികള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കുടുതല്‍ വിജയങ്ങള്‍ നേടുന്ന വര്‍ക്ക് ചാമ്പ്യന്‍ ഷിപ്പും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നേടുന്ന അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്

വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും, എന്നാല്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റി ഉണ്ടായിരിക്കും അസോസിയേഷന്‍ തലത്തില്‍ ഉള്ള അപ്പില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ, എല്ലാ മല്‍സരാര്‍ഥി കളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ spikes – Foot ball trainers െതുങ്ങിയവ പാടുള്ളതല്ല. വടംവലി മത്സരത്തിന് ഏഴു അംഗംങള്‍ക്ക് പങ്കെടുക്കാം (620kg) ഒപ്പം രണ്ടു പകര ക്കാരുടെയും പേര് നല്‍കാം. അപകട സുരക്ഷ മത്സരാര്‍ത്ധി കളുടെ ചുമതല യാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. എല്ലാ അസോസിയേഷനുകളും അവരവരുടെ ബാനര്‍, പ്രാഥമിക ശുശ്രൂഷാ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം. എല്ലാ അസോസിയേഷനുകളും അവരവരുടെ പങ്കാളിത്തം റീജിയണല്‍ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്

കാലാവസ്ഥ കൂടി അനുകൂലമായാല്‍ രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു മണിവരെ നീളുന്ന കായിക വിനോദത്തില്‍ പങ്കെടുക്കുന്ന ഏല്ലാ കായികതാരങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നതായി യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ കമ്മിറ്റി അറിയിച്ചു.

കൂടുത്തല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഡിക്‌സ് ജോര്‍ജ് 07403312250
പോള്‍ ജോസഫ് 07886137944
ഷിജു ജോസഫ് 07730880926
സന്തോഷ് തോമസ്07545895816

കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more