1 GBP = 103.97

യുക്മ നാഷണൽ കലാമേള: അഞ്ചു വേദികളിലും ആവേശ തിരയിളക്കം; 2018 യുക്മ കലണ്ടർ പ്രകാശനം ചെയ്തു

യുക്മ നാഷണൽ കലാമേള: അഞ്ചു വേദികളിലും ആവേശ തിരയിളക്കം; 2018 യുക്മ കലണ്ടർ പ്രകാശനം ചെയ്തു

വർഗീസ് ഡാനിയേൽ (യുക്മ പി ആർ ഒ)

എട്ടാമത് നാഷണൽ കലാമേളയുടെ മത്സരങ്ങൾ അഞ്ചു വേദികളിലായി നടക്കുമ്പോൾ ആശങ്കകളും ആവേശവും നിറഞ്ഞ മനസ്സുമായി കലാകാരന്മാരും കലാകാരികളും ഒപ്പം ഒന്നിനൊന്നു മെച്ചമായ മത്സരങ്ങൾ നടക്കുന്നതിനാൽ എവിടെപോകണം എന്നറിയാതെ കാണികളും.

ഒന്നാം വേദിയിൽ കിഡ്സ് ഗ്രുപ്പ് സിനിമാറ്റിക് നടക്കുമ്പോൾ രണ്ടാമത്തെ വേദിയിൽ സിംഗിൾ സിനിമാറ്റിക് ജൂനിയർ മത്സരങ്ങളും മൂന്നാം വേദിയിൽ ഫോക്ക് ഡാൻസ് സബ് ജൂനിയർ മത്സരങ്ങളും നാലാം വേദിയിൽ പദ്യപാരായണം ജൂനിയർ മത്സരങ്ങളും അഞ്ചാം വേദിയിൽ സീനിയർ കഥാപ്രസംഗവും പുരോഗമിക്കുന്നു.

ഓരോ വർഷങ്ങൾ കഴിയുമ്പോഴും യുക്മയുടെ മത്സരങ്ങളുടെ ഗുണനിലവാരം ഉയരുന്നതിന്റെ വ്യക്തമായ ചിത്രമാണ് ഹെയർഫീൽഡ് അക്കാദമിയിൽ ഈ വർഷവും കാണുവാൻ കഴിയുന്നത്. വരും വർഷങ്ങളിൽ കൂടുതൽ പരിശീലനമില്ലാതെ വരുന്നത് ഗുണം ചെയ്യില്ല എന്ന് പരസ്പരം പറയുന്ന മത്സരാർത്ഥികളെയും അസ്സോസ്സിയേഷൻ ഭാരവാഹികളെയും ഓരോ വേദിക്കരികിലും കാണുവാൻ കഴിയുന്നത് മേല്പറഞ്ഞതിനു ഒരു ഉദാഹരണം മാത്രമാണ്.

അല്ലൈഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗർഷോം ടി വി, മുത്തൂറ്റ് ഗ്രുപ്പ്, സിക അക്കൗണ്ടൻസി സർവീസസ്,ടോംറ്റോൺ ട്രാവൽസ്, ലോ ആൻഡ് ലോയേഴ്സ്, യുക്മ ന്യൂസ് എന്നിവയുടെ സഹായത്തോടെ പുറത്തിറക്കുന്ന 2018 വർഷത്തിലെ കലണ്ടറിന്റെ പ്രകാശന കർമ്മം യുക്മ പ്രസിഡന്റ് ശ്രീ മാമ്മൻ ഫിലിപ്പ് സ്റ്റേബാങ്ക് ഓഫ് ഇന്ത്യയുടെ കേരളം ഘടകം പ്രതിനിധി ശ്രീമതി അനുവർഗീസിന്‌ നൽകികൊണ്ട് നിർവഹിച്ചു.

കലാമേളാ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഗർഷോം ടി വിയും മികവാർന്ന ചിത്രങ്ങൾ ബെറ്റർ ഫ്രെയിമ്സ് ഫോട്ടോഗ്രാഫിയും ഒപ്പിയെടുക്കുന്നു.

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more