1 GBP = 103.68

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി  പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….

വർഗീസ് ഡാനിയേൽ
കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്‌. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്‌. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ മഷി, പെയിൻറ് മുതലായ വസ്തുക്കൾ കൊണ്ട് വൃത്തികേടാക്കുകയും ചെയ്യുന്നു എന്നുമുള്ള സ്ഥിരമായ പരാതിക്കറുതിവരുത്തുവാനായി ഈ വർഷം ഫാൻസിഡ്രസ് വേണ്ട എന്നുഒരു അഭിപ്രായമുയർന്നുവന്നിട്ടുണ്ട്‌ . അതുപോലെ സ്റ്റോറി ടെല്ലിങ് 8 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി പരിമിതപ്പെടുത്തണമെന്നും
അതുപോലെ നാടോടി നൃത്തം സിനിമാറ്റിക് ഡാൻസ് എന്നിവ അഞ്ചുമിനിറ്റ് ആയി കുറക്കണം എന്നും അഭിപ്രായമുയർന്നു വന്നിട്ടുണ്ട്‌. ലളിതഗാന മൽസരത്തിൽ ഏതു പ്രായത്തിലും മലയാള ലളിതഗാനങ്ങൾ മാത്രമേ പരിഗണിക്കാവൂ എന്നാണ് പലരുടെയും അഭിപ്രായം. സിനിമാഗാനങ്ങൾ പരിഗണിക്കുന്നതല്ല.
10 മിനുട്ടോളം എടുക്കുന്ന കഥാപ്രസംഗ വിഭാഗത്തെ ഒഴിവാക്കി മോണോആക്ട് എന്ന പുതിയ വിഭാഗത്തെ ഉൾപ്പെടുത്താനും അഭിപ്രായമുണ്ട് .
പുതിയ വിഭാഗമായി (mime) മൈം എന്ന കലാരൂപത്തെ പൊതുവിഭാഗത്തിലോ സീനിയർ വിഭാഗത്തിലോ ചേർക്കണമെന്ന ആവശ്യം ഇതിനോടകം പല കോണിൽ നിന്നുമുയർന്നുവന്നിട്ടുണ്ട്‌.
ഇതുപോലെയുള്ള കാര്യങ്ങളെക്കുറിച്ചു പൊതുജന അഭിപ്രായം അറിയാനായി ഒരു ഓൺലൈൻ സർവേ നടത്തുവാനാണു നാഷണൽ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്‌.
പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ അറിഞ്ഞു അതിനനുസരിച്ചു കലാമേളയിൽ മാറ്റങ്ങൾ വരുത്തുവാനാണു കമ്മറ്റിയുടെ തൽപര്യം. അതിനായി താഴെയുള്ള സർവേ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
ഏപ്രിൽ 15 വരെ പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതായിരിക്കും, അതിനുശേഷം പൊതുജന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള ഈ വർഷത്തെ കലാമേള മാനുവൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കലാമേളയുടെ വിജയത്തിനായി നിങ്ങൾ ഇപ്പോൾ ചിലവഴിക്കുന്ന രണ്ടു മിനിട്ട്‌ ഒരു വലിയ‌ ജനാവലിയുടെ അനേകം മണിക്കുറുകൾ നഷ്ട്മാകാതിരിക്കാൻ ഇടയാക്കും.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more