1 GBP = 104.04

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയിൽ ശക്തമായ മത്സരങ്ങൾക്കൊടുവിൽ നോർവിച്ച് മലയാളി അസോസിയേഷൻ ചാമ്പ്യൻ….

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയിൽ ശക്തമായ മത്സരങ്ങൾക്കൊടുവിൽ നോർവിച്ച് മലയാളി അസോസിയേഷൻ ചാമ്പ്യൻ….

റജി നന്തികാട്ട് ( പി. ആർ. ഒ ,യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള 2017 ഒക്ടോബർ 7 ശനിയാഴ്ച ബാസിൽഡൺ ഹോൺസ്ബി സ്കൂൾ സമുച്ചയത്തിൽ നടന്നു. നാല് വേദികളിലായി നടന്ന കലാമേളയുടെ ഔപചാരികമായ ഉദ്ഘടനം ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് നിർവഹിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാർ, യുക്മ മുൻ പ്രസിഡണ്ട്.അഡ്വ. ഫ്രാൻസിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബ് തുടങ്ങിയവർ സന്നിഹിതരായായിരുന്നു.

റീജിയന്റെ അംഗ അസ്സോസിയേഷനുകളിൽ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിക്കപ്പെട്ട കലാപരിപാടികൾഉന്നത നിലവാരം പുലർത്തി. കടുത്ത മത്സരങ്ങൾക്കൊടുവിൽ 94 പോയിന്റ് നേടി നോർവിച്ച് മലയാളി അസോസിയേഷൻ ചാമ്പ്യൻ പട്ടം നേടി. 93 പോയിന്റ് നേടി ഇപ്‌സ്വിച്ച് കേരളം കൾച്ചറൾ അസോസിയേഷൻ രണ്ടാം സ്ഥാനവും 55 പോയിന്റ്‌മായി ഇപ്‌സ്വിച് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. കേംബ്രിഡ്ജ്, ബാസിൽഡൺ, ബെഡ്ഫോർഡ് മലയാളി അസോസിയേഷനുകളും നല്ല മത്സരം കാഴ്ച വച്ചു. ആദ്യമായി കലാമേളയിൽ പങ്കെടുത്ത എൻഫീൽഡ് മലയാളി അസോസിയേഷനും ഹാർലോ മലയാളി അസോസിയേഷനും പങ്കെടുത്ത മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.

കലാതിലക പട്ടം ആൻ മേരി ജോജോയും ആനി അലോഷ്യസും പങ്കു വച്ചു. രണ്ടു പേർക്കും 16 പോയിന്റ് വീതം. ഷോൺ സിബി (ഇപ്‌സ്‌വിച് മലയാളി അസ്സോസിയേഷൻ) കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.കിഡ്സ് വ്യക്തിഗത വിഭാഗത്തിൽ നോർവിച്ച് മലയാളി അസ്സിസിയേഷനിലെ മേഘ്ന ഗോപുരത്തിങ്കൾ ചാമ്പ്യനായി. ഇപ്‌സ്വിച് മലയാളി അസോസിയേഷനിലെ ഡെലീന ഡേവിഡ് രണ്ടാം സ്ഥാനവും എൻഫീൽഡിലെ ദേവനന്ദ ബിബിരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ ബെഡ്ഫോർഡ് മലയാളി അസോസിയേഷനിലെ ആൻ മേരി ജോജോ ചാമ്പ്യനുമായി. സബ് ജൂനിയർവിഭാഗത്തിൽ നോർവിച്ച് മലയാളി അസ്സിസിയേഷനിലെ ഷാരോൺ സാബു മണി ഒന്നാം സ്ഥാനവും ടെസ്സ സൂസൻ ജോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാർ, കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബ് , റീജിയൻ സെക്രട്ടറി ജോജോ തെരുവൻ എന്നിവരുടെ മികച്ച സംഘടക മികവ് കലാമേളയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു. ജിജി നട്ടാശേരി, ബാബു മങ്കുഴിയിൽ, ഷാജി വർഗീസ് ,ബിജീഷ് , സോണി ജോർജ്, ജെയിംസ് ജോസ് ഇവരെല്ലാവരും കലാമേളയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചു.

വൈകിട്ട് നടന്ന സമ്മേളനത്തിൽ കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ്, റീജിയൻ പ്രസിഡണ്ട് രഞ്ജിത് കുമാർ,യുക്മ സാംസ്‌കാരിക വിഭാഗം വൈസ് ചെയർമാൻ സി. എ.ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ വൈസ് പ്രസിഡന്റ് സിമി സതീഷ്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more