1 GBP = 103.14

യുക്‌മ വള്ളംകളി 2018; റോഡ്‌ ഷോയുടെ ഉദ്‌ഘാടനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു

യുക്‌മ വള്ളംകളി 2018; റോഡ്‌ ഷോയുടെ ഉദ്‌ഘാടനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്നു
എബി സെബാസ്റ്റിയൻ
യുക്‌മ കേരളാ പൂരം 2018നോട്‌ അനുബന്ധിച്ച്‌ നടക്കുന്ന രണ്ടാമത്‌ മത്സര വള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന റോഡ്‌ ഷോയുടെ ഔപചാരികമായ ഉദ്‌ഘാടനം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച്‌ നടന്നു. ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്റ്‌ ഇമ്മിഗ്രേഷന്‍) ശ്രീ. രാമസ്വാമി ബാലാജി ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു.
മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക്‌ നല്‍കുന്ന എവറോളിങ്‌ ട്രോഫിയുമായിട്ടാണ്‌ റോഡ്‌ ഷോ നടത്തപ്പെടുക. കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ ശ്രീ.അജയന്‍ വി. കാട്ടുങ്ങല്‍ ട്രോഫിയുടെ രൂപകല്പന ചെയ്ത്‌ നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണിത്‌. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ്‌ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നതായിരിക്കും. എവറോളിങ്‌ ട്രോഫി ഔദ്യോഗികമായി ലൌട്ടണ്‍ മേയര്‍ ശ്രീ. ഫിലിപ്പ് എബ്രാഹം റോഡ്‌ ഷോ വൈസ്‌ ക്യാപ്റ്റന്‍ എബ്രാഹം പൊന്നുംപുരയിടത്തിനു കൈമാറി.
ചടങ്ങില്‍ യുക്‌മ ദേശീയ പ്രസിഡന്റ്‌ മാമ്മന്‍ ഫിലിപ്പ്‌ അധ്യക്ഷനായിരുന്നു. ഗുഡ്‌വിന്‍ ജൂവലറി മാനേജിങ്‌ ഡയറക്ടര്‍മാരായ സുനില്‍ കുമാര്‍, സുധീഷ്‌ കുമാര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. യുക്‌മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്‌ സ്വാഗതവും ബോട്ട്‌ റേസ്‌ ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ നന്ദിയും രേഖപ്പെടുത്തി. കൌണ്‍സിലര്‍ ടോം ആദിത്യ, മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്ത്‌, യുക്‌മ മുന്‍ പ്രസിഡന്റ്‌ അഡ്വ. ഫ്രാന്‍സിസ് മാത്യു, ജേക്കബ്‌ കോയിപ്പള്ളി, ജോമോന്‍ കുന്നേല്‍ പ്രസംഗിച്ചു. കുമാരി ഡാനിയേല സാക്‌ വർഗീസിന്റെ മോഹിനിയാട്ടവും പ്രോഗ്രാമിനോട് അനുബന്ധിച്ച് നടത്തപ്പെട്ടു.
ലോക കേരള സഭാംഗം ടി. ഹരിദാസ്‌, ജെയ്‌സണ്‍ ജോര്‍ജ്‌, അഡ്വ. സന്ദീപ്‌ പണിക്കര്‍, യു.കെ-കേരളാ ബിസ്സിനസ്‌ ഫോറം നേതാക്കളായ ബൊബോയ്‌ ജോര്‍ജ്‌, പയസ്‌ കുന്നശ്ശേരി, നോര്‍ഡി ജേക്കബ്‌ എന്നിവര്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more