1 GBP =
breaking news

രുചികരമായ ഭക്ഷണ ശാലയുമായി 8 -മത് യുക്മ ദേശീയ കലാമേളയിലേക്കു റോയൽ ഇവെന്റ്സ് യുകെയും.

രുചികരമായ ഭക്ഷണ ശാലയുമായി 8 -മത് യുക്മ ദേശീയ കലാമേളയിലേക്കു റോയൽ ഇവെന്റ്സ് യുകെയും.

യുക്മയുടെ കലാമേളകൾ എന്നും സിരകളിൽ ആവേശം പടർത്തുന്ന ഒന്നാണ്. യുക്മ ദേശീയ കലാമേള കൊഴുപ്പിക്കുന്നതിൽ അംഗ അസോസിയേഷനുകളുടെയും റീജിയനുകളുടെയും പങ്കു ഒന്ന് വേറെ തന്നെയാണ് . കലാമേള ഒരു പൂർണ വിജയത്തിലെത്താൻ കലാമേളനഗരിയിൽ എത്തുന്ന എല്ലാ വിധ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റുക എന്നത് കലാമേള ഓർഗനൈസിംഗ് കമ്മറ്റിയുടെ പൂർണ ഉത്തരവാദിത്തമാണ്. അതിൽ പ്രധാനമാണ് മിതമായ നിരക്കിൽ ഏവർക്കും സ്വാദിഷ്ടമായ ആഹാരം നൽകുക എന്നത്.

ചുരുങ്ങിയ കാലയളവിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച റോയൽ എവെന്റ്റ് യുകെ ആണ് ഈ വർഷത്തെ യുക്മ നാഷണൽ കലാമേളയിൽ ഭക്ഷണശാല നമുക്കായി ഒരുക്കുന്നത്. രുചിയിലും, സർവീസിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്‌ക്കു ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്‌ഷ്യം എന്ന് റോയൽ ഇവെന്റ്സ് കാറ്ററിങ് ഡൈറെക്ടർസ് ആയ ബിനു കൂട്ടുങ്കൽ, പോൾ ജോസഫ് എന്നിവർ അറിയിച്ചു.

യുക്മ ദേശീയ കലാമേളയിൽ ഏവർക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ചായ, കാപ്പി, ശീതളപാനീയങ്ങൾ, സ്നാക്കുകൾ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കുള്ള സ്പെഷ്യൽ ചിക്കൻ നഗട്സ് & ചിപ്സ്, ഐസ്ക്രീം, ശീതള പാനീങ്ങൾ എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട കോഴിക്കോടൻ ബിരിയാണിയും, അപ്പം, മുട്ടക്കറി എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നതു ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്‌.

പാചകത്തിൽ അതിനിപുണരായ മലയാളി ഷെഫുമാർക്കൊപ്പം 15 ഓളം സർവീസ് സ്റ്റാഫുമടങ്ങുന്ന ഒരു വൻ നിരയെ തന്നെയാണ് റോയൽ ഇവെന്റ്സ് യുകെ ഇത്തവണ യുക്മ നാഷണൽ കലാമേളയ്ക്കായി അണിനിരത്തുന്നത്. പാക്കഡ്‌ ലഞ്ച്, ഡിന്നർ ബോക്‌സുകൾ നിർലോഭം മിതമായ നിരക്കിൽ ലഭ്യമാണ് എന്നും റോയൽ ഇവെന്റ്സ് അറിയിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more