1 GBP = 103.12

ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ തയ്യാറായി അമേരിക്ക

ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ തയ്യാറായി അമേരിക്ക

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ദ്വീപിന് സമീപത്തൂടെ യു.എസ് പടക്കപ്പല്‍ ഓടിച്ച് അമേരിക്കയുടെ പ്രകോപനം. ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകത്തേക്ക് യുദ്ധക്കപ്പല്‍ പ്രവേശിച്ചെന്ന് യു.എസ് നാവികസേന അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ദക്ഷിണ ചൈനാ കടലില്‍ യുഎസ് പടക്കപ്പല്‍ പ്രവേശിച്ചത്. യു.എസ്.എസ് ഡ്യുവേ കപ്പലാണ് ദ്വീപിന് സമീപത്തൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തി. യു.എസ് നിലപാട് ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ അനുമതിയില്ലാതെയാണ് യു.എസ് പടക്കപ്പല്‍ പ്രവേശിച്ചതെന്ന് ചൈന അറിയിച്ചു. ഐക്യരാഷ്ട്രസഭ ഉടമ്പടിയനുസരിച്ച് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍പ്രദേശം അതതു രാജ്യങ്ങളുടേതാണ്.

ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, തയ്‌വാന്‍, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിന്‍മേല്‍ അവകാശവാദം ഉന്നയിക്കുന്ന മറ്റുരാജ്യങ്ങള്‍. അടുത്തിടെ വലുതായി നിര്‍മാണങ്ങള്‍ നടത്തിയും റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചും ചൈന ദ്വീപില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നുണ്ട്.

ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയര്‍സ്ട്രിപും നിര്‍മിച്ചിട്ടുണ്ട്. കൃത്രിമമായി ദ്വീപ് വലുതാക്കി. ദക്ഷിണ ചൈനാ കടലില്‍ 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നാണു കണക്ക്. ഇതു കൈവശപ്പെടുത്തുകയാണ് അധികാരം സ്ഥാപിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more