1 GBP = 104.02

പാ​കി​സ്​​താ​ന്​ യു.​എ​സ്​ ധ​ന​സ​ഹാ​യം ട്രം​പ്​ റ​ദ്ദാ​ക്കി​യേ​ക്കും

പാ​കി​സ്​​താ​ന്​ യു.​എ​സ്​ ധ​ന​സ​ഹാ​യം ട്രം​പ്​ റ​ദ്ദാ​ക്കി​യേ​ക്കും

വാ​ഷി​ങ്​​ട​ൺ: ഭീകരവിരുദ്ധ പോരാട്ടത്തിനായി പാ​കി​സ്​​താ​ന്​ ന​ൽ​കേ​ണ്ട 255 ദ​ശ​ല​ക്ഷം ഡോ​ള​ർ സൈ​നി​ക​സ​ഹാ​യം യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഭീ​ക​ര​രെ അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ യു.​എ​സ്​ താ​ൽ​പ​ര്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ന്ന​താ​ണ്​ ഫ​ണ്ട്​ റ​ദ്ദാ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്ന്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ പാ​കി​സ്​​താ​ന്​ ന​ൽ​കു​ന്ന താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​വെ​ക്കാ​ൻ ട്രം​പ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പാ​കി​സ്​​താ​ൻ വേ​ണ്ട​ത്ര മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ഇൗ ​വ​ർ​ഷം ആ​ദ്യം മോ​ചി​ത​രാ​യ അ​മേ​രി​ക്ക​ൻ-​ക​നേ​ഡി​യ​ൻ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന്​ ക​രു​തു​ന്ന, ഹ​ഖാ​നി ശൃം​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ൾ പാ​ക്​ സൈ​ന്യ​ത്തി​​െൻറ ക​സ്​​റ്റ​ഡി​യി​ലു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു.​എ​സ്​ ആ​വ​ശ്യം പാ​കി​സ്​​താ​ൻ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​താ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യ​ത്.

ഭീ​ക​ര​സം​ഘ​ങ്ങ​ളു​ടെ ക​സ്​​റ്റ​ഡി​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​ണ്​ ഹ​ഖാ​നി അം​ഗ​ത്തെ ​ചോ​ദ്യം​ചെ​യ്യാ​ൻ അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്​ ആ​ലോ​ചി​ക്കാ​ൻ ഇൗ ​മാ​സം ആ​ദ്യം പ​െൻറ​ഗ​ണി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ യോ​ഗം ചേ​ർ​ന്നി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more