1 GBP = 103.68
breaking news

യു.എസ്​ ഡ്രോൺ ആക്രമണത്തിൽ സിറിയൻ അൽഖാഇദ നേതാവ്​ കൊല്ലപ്പെട്ടു

യു.എസ്​ ഡ്രോൺ ആക്രമണത്തിൽ സിറിയൻ അൽഖാഇദ നേതാവ്​ കൊല്ലപ്പെട്ടു

ഡമസ്​കസ്​: മുതിർന്ന അൽഖാഇദ നേതാവ്​ അബ്​ദുൽ ഹമീദ്​ അൽ മതറിനെ സിറിയയിലെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യു.എസ്​. യു.എസ്​ സെൻട്രൽ കമാൻഡ്​ വക്​താവാണ്​​ ഇക്കാര്യം അറിയിച്ചത്​.

ആഗോളതലത്തിൽ ആക്രമണങ്ങൾ നടത്താനുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കാൻ അൽഖാഇദ നേതാവിനെ വധിച്ചതിലൂടെ സാധിക്കു​െമന്നും യു.എസ്​ സൈനിക മേധാവി ജോൺ റിഗ്​സ്​ബീ പറഞ്ഞു. 

ഡ്രോൺ ആക്രമണത്തിൽ കൂടുതൽ ആളപായമില്ല. എം.ക്യു-9 ഡ്രോൺ വിമാനം ഉപയോഗിച്ചാണ്​ ആക്രമണം നടത്തിയത്​. തെക്കൻ സിറിയയിലെ യു.എസ്​ ഒൗട്ട്​പോസ്​റ്റ്​ ആക്രമിക്കപ്പെട്ട്​ രണ്ടു ദിവസത്തിനു ശേഷമാണ്​ ആക്രമണം. 

ഏതു പ്രദേശത്താണ്​ ഡ്രോൺ ആക്രമണം നടത്തിയതെന്ന്​ യു.എസ്​ വെളിപ്പെടുത്തിയിട്ടില്ല. സെപ്​റ്റംബറിൽ സിറിയയിലെ വിമതമേഖലയിൽ ഡ്രോൺ ആക്രമണത്തിലൂടെ മറ്റൊരു മുതിർന്ന അൽഖാഇദ നേതാവിനെയും യു.എസ്​ വധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more