1 GBP = 103.12

യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ; തങ്ങൾക്കെതിരെ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണെ​ന്ന്​ നെ​ത​ന്യാ​ഹു

യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ; തങ്ങൾക്കെതിരെ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണെ​ന്ന്​ നെ​ത​ന്യാ​ഹു

തെ​ഹ്​​റാ​ൻ: ലോ​ക രാ​ജ്യ​ങ്ങ​ളു​മാ​യി 2015ൽ ​ഒ​പ്പു​വെ​ച്ച ആ​ണ​വ ക​രാ​ർ ത​ക​ർ​ന്നാ​ൽ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഇ​റാ​ൻ. ഇ​തി​നാ​യി ഏ​റ്റ​വും പു​തി​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന്​ ഇ​റാ​ൻ ആ​ണ​വോ​ർ​ജ പ​ദ്ധ​തി ത​ല​വ​ൻ അ​ലി അ​ക്​​ബ​ർ സാ​ലി​ഹി മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി.

ഇ​ക്കാ​ര്യം യു.​എ​ൻ ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യോ​ട്​ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ നീ​ക്കം ഇ​റാ​ൻ പ​​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല ഖാം​ന​ഇൗ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്. ആ​ണ​വ ക​രാ​ർ ഇ​ല്ലാ​താ​കു​ന്ന​തു വ​രെ അ​തി​​െൻറ പ​രി​ധി​യി​ൽ നി​ന്നു​​കൊ​ണ്ടു​ മാ​ത്ര​മേ നീ​ങ്ങു​ക​യു​ള്ളൂ. ത​ക​ർ​ന്നാ​ൽ ഞ​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കും -അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഇ​റാ​​െൻറ പു​തി​യ നീ​ക്കം ത​ങ്ങ​ളു​ടെ രാ​ജ്യ​െ​ത്ത ത​ക​ർ​ക്കാ​നു​ള്ള ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സം മു​മ്പ്​ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്​ ഇ​സ്രാ​യേ​ൽ ത​ക​രാ​നു​ള്ള ത​​െൻറ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ, ഇ​റാ​നെ ആ​ണ​വ പ​ദ്ധ​തി​ക്ക്​ ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2015ൽ ​യു.​എ​സ്, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന്​ ഇ​റാ​നു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റാ​ണ്​ ആ​ണ​വ ക​രാ​ർ. ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്​ പ​ക​ര​മാ​യി ഉ​പ​രോ​ധ​ത്തി​ൽ ഇ​ള​വ്​ വ​രു​ത്തു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, യു.​എ​സ്​ ക​ഴി​ഞ്ഞ മാ​സം ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തോ​ടെ ഇ​ത്​ ഇ​ല്ലാ​താ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more