1 GBP = 103.83
breaking news

യുപിയില്‍ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി, വിവരമറിഞ്ഞ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു

യുപിയില്‍ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി, വിവരമറിഞ്ഞ അച്ഛന്‍ ഹൃദയം പൊട്ടി മരിച്ചു

യുപിയില്‍ പതിനഞ്ച് കാരിയായ പെണ്‍കുട്ടിയെ പൊലീസ് കോണ്‍സ്റ്റബിളും ഗ്രാമമുഖ്യനും ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തി. വിവരമറിഞ്ഞ അച്ഛന്‍ ദുഃഖം താങ്ങാനാകാതെ ഹൃദയം പൊട്ടിമരിച്ചു. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഗോപാല്‍നഗര്‍ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ പൊലീസ് ചൗക്കിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ധരം, ഗ്രാമമുഖ്യന്‍, ഇവരുടെ ആറ് സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയെ സമീപത്തുള്ള സ്‌കൂളിന്റെ മറവിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ഇവര്‍ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തുമ്പോഴേക്കും കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍സ്റ്റബിളിനെ പിന്നീട് അറസ്റ്റ് ചെയ്തു. സംഘത്തില്‍ എട്ട് പേരുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more