1 GBP =
breaking news

തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തർ പ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തർ പ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്നോ: ഉത്തർ പ്രദേശിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഞ്ച് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക.

24 ജില്ലകളിലെ 230 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് മുന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4905 വാർഡുകളിലായി 3731 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 29 നും നടക്കും. രണ്ടാം ഘട്ടത്തിൽ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തിൽ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് വോട്ടെടുപ്പ്. ഡിസംബർ ഒന്നിനാണ് ഫലപ്രഖ്യാപനം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more