1 GBP =

ഉത്തര്‍പ്രദേശില്‍ മരിച്ചവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്

ഉത്തര്‍പ്രദേശില്‍ മരിച്ചവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മരിച്ചവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മരിച്ച രണ്ട് വ്യക്തികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ചേത്രം ജാഡോ, വീരേന്ദ്ര എന്നിവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ക്ലര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ പ്രകാരം 2017 ജൂലൈ ഒന്‍പതിനാണ് ചേത്രം മരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് 2018 മാര്‍ച്ച് 22 നാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2017 നവംബര്‍ 26 നാണ് വീരേന്ദ്ര മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 19 നാണ് ഇയാള്‍ക്ക് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

മരിച്ച് ആളുകള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത് എന്നതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ക്ലര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more