1 GBP = 103.62
breaking news

സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു; എട്ടു വിദ്യാർഥികൾക്കു ഗുരുതര പരുക്ക് – അപകടം ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോള്‍

സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു; എട്ടു വിദ്യാർഥികൾക്കു ഗുരുതര പരുക്ക് – അപകടം ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോള്‍

ഉത്തർപ്രദേശിലെ കുഷിനനഗറിൽ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 മരിച്ചു.
ഇന്ന് രാവിലെ ആളില്ലാത്ത ലെവൽ ക്രോസിംഗ് കടക്കുമ്പോഴാണ് അപകടം.

എട്ടു വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഗോരാഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കുഷിനഗർ പട്ടണത്തിന്സമീപത്തെ ദുഥിയിലാണ് ദാരുണമായ അപകടം നടന്നത്. 30 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ലെവൽ ക്രോസിംഗ് അശ്രദ്ധമായി കടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റവരിൽ ചില കുട്ടികളുടെനില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപ നല്‍കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. നിർഭാഗ്യകരമായ സംഭവമാണിതെന്നും കുട്ടികളുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more