1 GBP = 103.81

ബി.ജെ.പി എം.എൽ.എക്കെതിരെ പീഡനാരോപണം; യുവതിയുടെ പിതാവ് പൊലീസ്​​ കസ്​റ്റഡിയിൽ മരിച്ചു

ബി.ജെ.പി എം.എൽ.എക്കെതിരെ പീഡനാരോപണം; യുവതിയുടെ പിതാവ് പൊലീസ്​​ കസ്​റ്റഡിയിൽ മരിച്ചു

ഉന്നാവോ: ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ ബലാത്സംഗം ചെയ്​തെന്നാരോപിച്ച യുവതിയുടെ പിതാവ്​ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​​​െൻറ വീടിന്​ മുന്നിൽ കുടുംബസമേതം ആത്മഹത്യ െചയ്യാൻ ശ്രമിച്ചതിന്​ പിതാവിനെ പൊലീസ്​ ഞായറാഴ്​ച അറസ്റ്റ്​ ചെയ്​തിരുന്നു. ഇന്ന്​ പുലർച്ചെയാണ്​ യുവതിയുടെ പിതാവ്​ മരിച്ചത്​​.

അതേസമയം ബി.ജെ.പി എം.എൽ.എ കുൽദീപ്​ സിങ്​ സെൻഗാറാണ്​ ജയിലിൽ വച്ച്​ പിതാവി​െൻ കൊലപ്പെടുത്തിയതെന്ന്​ ബന്ധുക്കൾ ആരോപിച്ചു. ഉദരസംബന്ധമായ വേദനയും ഛർദ്ദിയും കാരണം ഇയാളെ​ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി​ ഉന്നാവോ ജില്ലാ ആശുപത്രിയിലെ ഡോക്​ടർ അതുൽ അറിയിച്ചിരുന്നു.

മേയിൽ കുൽദീപ്​ സിങ്​ സെൻഗാറും കൂട്ടാളികളും ചേർന്ന്​ ബലാത്സംഗം ചെയ്​തെന്നായിരുന്നു​ യുവതിയുടെ പരാതി. പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്​ യുവതി കോടതിയെയും സമീപിച്ചിരുന്നു.

പരാതി പിൻവലിക്കാത്തതിന്​ എം.എൽ.എയുടെ സഹോദരൻ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിന്​ പകരം പൊലീസ്​ പി​താവിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ കുടുംബം വ്യക്​തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more