1 GBP = 103.52
breaking news

ട്യൂഷൻ ഫീസിൽ വൻ കുറവ് വരുത്തി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ ഓൺലൈൻ സയൻസ് കോഴ്‌സുകൾ; മൂന്ന് വർഷത്തെ കോഴ്‌സിന് വർഷം നൽകേണ്ടത് 5650 പൗണ്ട് മാത്രം

ട്യൂഷൻ ഫീസിൽ  വൻ കുറവ് വരുത്തി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ ഓൺലൈൻ സയൻസ് കോഴ്‌സുകൾ; മൂന്ന് വർഷത്തെ കോഴ്‌സിന് വർഷം നൽകേണ്ടത് 5650 പൗണ്ട് മാത്രം

യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്നും ഓണ്‍ലൈനിലൂടെ പൂര്‍ണ സ്വാശ്രയ സയന്‍സ് കോഴ്‌സ്; മൂന്ന് വര്‍ഷത്തെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സിന് ഫീസ് വെറും 5650 പൗണ്ട്; പാര്‍ട്ട്-ടൈം, വര്‍ക്കിംഗ്സ്റ്റുഡന്റ്‌സിന് ഏറെ അനുയോജ്യം; കോഴ്‌സ് അടുത്ത വര്‍ഷം മുതല്‍ വർഷം 5650 പൗണ്ടിന് പൂര്‍ണമായ സ്വാശ്രയ സയന്‍സ് കോഴ്‌സ് ഓണ്‍ലൈനിലൂടെ വാഗ്ദാനം ചെയ്ത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ രംഗത്തെത്തി.മൂന്ന് വര്‍ഷത്തെ ഈ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സ് പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും പഠിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റികള്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റികളിലെത്തുന്ന പാര്‍ട്ട്-ടൈം, വര്‍ക്കിംഗ്സ്റ്റുഡന്റ്‌സ്, തുടങ്ങിയവരുടെ എണ്ണത്തില്‍ അടുത്തിടെ കാര്യമായ ഇടിവുണ്ടായിരുന്നു. ഇവരെ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് പുതിയ രീതിയിലുള്ള കോഴ്‌സുമായി യൂണിവേഴ്‌സിറ്റി രംഗത്തെത്തിയിരിക്കുന്നത്.

ഈ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിലേക്ക് 3000 വിദ്യാര്‍ത്ഥികളെ എടുക്കാനാണ് യൂണിവേഴ്‌സിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വര്‍ധിപ്പിച്ച ട്യൂഷന്‍ ഫീസുകളെക്കുറിച്ച് കടുത്ത രീതിയില്‍ പുനരവലോകനം നടത്തി ചെലവ് കുറഞ്ഞതും അനായാസവുമായ പഠനരീതികള്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം പ്രധാനമന്ത്രി തെരേസ മേയ് നടത്തുന്നതിനിടെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ഇതിനോട് പൊരുത്തപ്പെടുന്ന രീതിയിലുള്ളതും താരതമ്യേന ഫീസ് കുറഞ്ഞതുമായ കോഴ്‌സുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്കുള്ള ഫീസുകള്‍ കുത്തനെ കുതിച്ചുയരുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ച് വരുന്നതിനിടെയായിരുന്നു ഇത് സംബന്ധിച്ച റിവ്യൂ നടന്നത്. ഒരു ശരാശരി ഗ്രാജ്വേറ്റിന് 50,000 പൗണ്ടിലധികം കടമുണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഡിസ്റ്റന്‍സ് ലേണിംഗ് ലഭ്യമാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ് തങ്ങളെന്ന അവകാശവാദം യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എപ്പോഴും ഉന്നയിക്കുന്നതാണ്. 1850കളില്‍ തന്നെ ഇവിടെ നിന്നും വിദൂരവിദ്യാഭ്യാസം ലഭ്യമാക്കാന്‍തുടങ്ങിയിരുന്നു.

ഇപ്പോഴിതായ ഓണ്‍ലൈനിലൂടെ ബിഎസ് സി കോഴ്‌സ് ലഭ്യമാക്കാനും യൂണിവേഴ്‌സിറ്റി അടുത്ത വര്‍ഷം മുതല്‍ ഒരുങ്ങുകയാണ്. ഇതിലേക്കാവശ്യമായ കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യുന്നത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്തിലെ അക്കാദമിക്‌സുകളാണ്. ജോലി ചെയ്ത് കൊണ്ടിരിക്കുന്നവരും കോഴ്‌സിന്റെകാര്യത്തില്‍ കൂടുതല്‍ അനായാസകരമായ സമീപനം ആഗ്രഹിക്കുന്നവരെയും ആരകര്‍ഷിക്കുന്ന കോഴ്‌സായിരിക്കുമിതെന്നാണ് യുണിവേഴ്‌സിറ്റി ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായ ക്രെയ്ഗ് ഓ കാലാഗന്‍ പറയുന്നത്. 2012ല്‍ യൂണിവേഴ്‌സിറ്റികള്‍ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ട്‌ടൈം വിദ്യാര്‍ത്ഥികളില്‍ 40ശതമാനമായിരുന്നു ഇടിവുണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more