1 GBP = 104.19
breaking news

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കൊ​ല​യി​ൽ അ​പ​ല​പി​ച്ച്​ യു.​എ​ൻ പൊ​തു​സ​ഭ

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കൊ​ല​യി​ൽ അ​പ​ല​പി​ച്ച്​ യു.​എ​ൻ പൊ​തു​സ​ഭ

യു.​എ​ൻ: ഗ​സ്സ​യി​ൽ പ്ര​തി​ഷേ​ധി​ച്ച ഫ​ല​സ്​​തീ​നി​ക​ളെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ യു.​എ​ൻ പൊ​തു​സ​ഭ. 120 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ബു​ധ​നാ​ഴ്​​ച​യാ​ണ്​ പ്ര​മേ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ സി​വി​ലി​യ​ൻ​മാ​ർ​ക്ക്​ നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ കാ​ര​ണം ഹ​മാ​സി​​െൻറ നി​ല​പാ​ടാ​ണെ​ന്ന യു.​എ​സ്​ വാ​ദ​ത്തെ​സ​ഭ ത​ള്ളി.

ഗ​സ്സ​യി​ലെ​യും വെ​സ്​​റ്റ്​ ബാ​ങ്കി​ലെ​യും ഫ​ല​സ്​​തീ​നി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​െ​മ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​ബ്​-​മു​സ്​​ലിം രാ​ജ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി തു​ർ​ക്കി​യും അ​ൽ​ജീ​രി​യ​യു​മാ​ണ്​ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. 120 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ എ​ട്ടു രാ​ജ്യ​ങ്ങ​ൾ എ​തി​രാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. 45 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ യു.​എ​ന്നി​ലെ ഫ​ല​സ്​​തീ​ൻ പ്ര​തി​നി​ധി റി​യാ​ദ്​ മ​ൻ​സൂ​ർ വോ​െ​ട്ട​ടു​പ്പി​നു​മു​മ്പ്​ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ്ര​മേ​യം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ചി​ല അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര നേ​ട്ട​ങ്ങ​ൾ​ക്കാ​യി യു.​എ​ന്നി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ നീ​ങ്ങു​ക​യാ​ണെ​ന്നും യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി ച​ർ​ച്ച​യി​ൽ ആ​രോ​പി​ച്ചു. പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത യു.​എ​സ്​-​ഇ​സ്രാ​യേ​ൽ അ​ച്ചു​ത​ണ്ടി​നോ​ട്​ ചേ​ർ​ന്നു​നി​ന്ന പ്ര​മു​ഖ രാ​ജ്യം ആ​സ്​​ട്രേ​ലി​യ മാ​ത്ര​മാ​ണ്. നേ​ര​ത്തെ, യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ സ​മാ​ന​മാ​യ പ്ര​മേ​യം യു.​എ​സ്​ വീ​റ്റോ ചെ​യ്​​തി​രു​ന്നു.

ഫ​ല​സ്​​തീ​നി​ക​ളെ അ​വ​രു​ടെ മ​ണ്ണി​ൽ നി​ന്ന്​ പു​റ​ത്താ​ക്കി​യ ‘ന​ക്​​ബ’ സം​ഭ​വ​ത്തി​​െൻറ 70ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഗ​സ്സ അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 30ന്​ ​പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി ഇ​തി​ന​കം 129 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more