1 GBP = 103.68
breaking news

വിമാനം പറക്കുന്നതിനിടയിൽ എൻജിന്റെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു താഴേക്ക് വീണു; യുണൈറ്റഡ് എയർലൈൻ വിമാനം അടിയന്തിരമായി നിലത്തിറക്കി; അപകടം ഒഴിവായത് തലനാരിഴക്ക്

വിമാനം പറക്കുന്നതിനിടയിൽ എൻജിന്റെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു താഴേക്ക് വീണു; യുണൈറ്റഡ് എയർലൈൻ വിമാനം അടിയന്തിരമായി നിലത്തിറക്കി; അപകടം ഒഴിവായത് തലനാരിഴക്ക്

ഹവായ്: സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഹോനാലുവിലേക്ക് പറക്കുകയായിരുന്ന അമേരിക്കയുടെ യുണൈറ്റഡ് എയർലൈൻ യു എ 1175 ബോയിങ് 777 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യുന്നതിന് 36 മിനിറ്റ് മുൻപാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. വലിയൊരു ശബ്ദം കേട്ടതിന് പിന്നാലെ എൻജിന്റെ ഭാഗങ്ങൾ അടർന്ന് വീഴുന്നതാണ് യാത്രാക്കാർ കണ്ടത്. അപകടം മനസ്സിലാക്കിയ പൈലറ്റുമാർ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.

യാത്രക്കാരിൽ ഒരാളായ എറിക് ഹോദാർഢ് വെളിപ്പെടുത്തിയത് ഭയാനകമായ യാത്രായായിരുന്നു എന്നാണ്. പൈലറ്റുമാരുടെ അസാമാന്യ ധൈര്യവും സാമർത്ഥ്യവുമാണ് വലിയൊരു അപകടം ഒഴിവായതെന്ന് അദ്ദേഹം പറയുന്നു. ഗൂഗിൾ എൻജിനീയർ കൂടിയായ എറിക് വിമാനത്തിൻറെ നിരവധി ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കു വച്ചു.

സംഭവം സ്ഥിരീകരിച്ച് യുണൈറ്റഡ് എയർലൈൻ അധികൃതരും വാർത്താക്കുറിപ്പ് ഇറക്കി. ലോക്കൽ സമയം 12.38 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡും സംഭവത്തെക്കുറിച്ച് അനേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more