1 GBP = 103.85

കേരളത്തിലെ നേഴ്‌സിംഗ് സഹോദരങ്ങളുടെ അവകാശ സംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, സാമ്പത്തിക സഹായവും യുക്മ നേഴ്‌സസ് ഫോറം പരിഗണിച്ചിരുന്നു. സിന്ധു ഉണ്ണി

കേരളത്തിലെ നേഴ്‌സിംഗ് സഹോദരങ്ങളുടെ അവകാശ സംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, സാമ്പത്തിക സഹായവും യുക്മ നേഴ്‌സസ് ഫോറം പരിഗണിച്ചിരുന്നു.  സിന്ധു ഉണ്ണി

കേരളത്തിലെ നേഴ്‌സുമാര്‍ നിശ്ചിതമായ വേതന വ്യവസ്ഥകള്‍ക്കായും, തൊഴില്‍ രംഗത്തെ പലവിധ ചൂഷണങ്ങള്‍ക്കെതിരായും, സര്‍ക്കാരിനോടും, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളോടും നടത്തിവരുന്ന സമരത്തിന്റെ തുടക്കത്തില്‍ തന്നെ യുക്മ നേഴ്‌സസ് ഫോറം സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഇപെറ്റിഷന്‍ തുടങ്ങിവക്കുകയും യു എന്‍ എ യുടെ അക്കൗണ്ട് വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ കൊടുത്ത് നേരിട്ട് സാമ്പത്തികസഹായം ചെയ്യേണ്ടവര്‍ക്ക് അതിനുള്ള വഴികാട്ടുകയും ചെയ്തിരുന്നു.

ഇന്ന് യുക്മ ന്യൂസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥന കാണുകയുണ്ടായി. പ്രിന്‍സ് ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥന വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിന്‍സ് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചിരിക്കുന്ന പോലെ, സമരമുഖത്ത് കഷ്ടപ്പെടുന്ന നേഴ്‌സ് സഹോദരങ്ങള്‍ക്ക് താങ്ങാകേണ്ടുന്നത്, അവര്‍ ഇന്നനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളില്‍ കൂടിയും കടന്നു വന്ന്, ഭാഗ്യം കൊണ്ട് വിദേശരാജ്യങ്ങളില്‍ ജോലി നേടി സാമ്പത്തിക ഭദ്രത കൈവരിച്ച പ്രവാസി മലയാളി നേഴ്‌സിംഗ് സമൂഹത്തിന്റെ കടമയാണ്. അതുകൊണ്ടുതന്നെ സംഘടനയുടെ പൂര്‍ണ്ണ സ്രോതസ്സുകള്‍ ഉപയോഗിക്കാതെ യുക്മ നേഴ്‌സസ് ഫോറം ഭാരവാഹികളും അടിയന്തിര അംഗങ്ങളിലും മാത്രം ഒതുങ്ങുന്ന ഒരു സംഭാവന ശേഖരണം യുക്മ നേഴ്‌സസ് ഫോറം തുടങ്ങിക്കഴിഞ്ഞിരുന്നു. മോശമല്ലാത്ത ഒരു തുക ഇതിനകം തന്നെ നേഴ്‌സസ് ഫോറം അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

അനുരഞ്ജന ചര്‍ച്ചകളില്‍ സര്‍ക്കാരുമായും, മാനേജ്‌മെന്റുകളുമായും നടത്തപ്പെടുന്ന ചര്‍ച്ച പരാജയമാകുകയും, കൂടുതല്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്ക് നമ്മുടെ സഹോദരങ്ങള്‍ക്ക് നീങ്ങേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ യുക്മയുടെ മുഴുവന്‍ സ്രോതസ്സുകളും ഉപയോഗിച്ചുള്ള ഒരു ഫണ്ട് ശേഖരണത്തിനാണ് യുക്മ നേഴ്‌സസ് ഫോറം തീരുമാനിച്ചിട്ടുള്ളത്.

ഇന്നത്തെ പത്രങ്ങളിലൂടെ കേരളത്തിലെ നേഴ്‌സുമാര്‍ സമരം പത്തൊമ്പതാം തീയതിയിലെ ചര്‍ച്ച കഴിയുന്നതു വരെ നിര്‍ത്തിവച്ചതായി അറിയുന്നു. എങ്കില്‍ക്കൂടി, ലഭിച്ച തുക സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനകളെ ഏല്‍പ്പിക്കുന്നതിനും, പത്തൊമ്പതാം തീയതിക്ക് ശേഷം നേഴ്‌സിംഗ് സമരം തുടരുന്ന പക്ഷം കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഫണ്ട് സമാഹരണം നടത്തി നേഴ്‌സുമാരുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനാണ് യുക്മ നേഴ്‌സസ് ഫോറത്തിന്റെ തീരുമാനം.

സംഭാവനകള്‍ സ്വീകരിക്കുന്നതിനായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ധാരണയായിട്ടുണ്ട്. ആ അക്കൗണ്ട് വിവരങ്ങള്‍ ഈ പ്രസ്താവനയോടൊപ്പം പ്രസിദ്ധീകരിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് കേരളത്തിലെ നേഴ്‌സിംഗ് സമൂഹത്തിന്റെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംഭാവനകള്‍ നിക്ഷേപിക്കാവുന്നതാണ്. പണം നിക്ഷേപിക്കുമ്പോള്‍ റെഫറന്‍സായി യു എന്‍ എഫ് എന്ന് ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യുക്മ നേഴ്‌സസ് ഫോറത്തിന്റെ രഹസ്യമായ ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും യു എന്‍ എഫിന്റെ പ്രത്യേക നന്ദി. നേഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവും യുക്മ നേഴ്‌സസ് ഫോറത്തിന്റെ പരസ്യ ഇടപെടലും അഭ്യര്‍ത്ഥിച്ച പ്രിന്‍സ് ജോര്ജിനും നേഴ്‌സസ് ഫോറത്തിന്റെ കൃതജ്ഞത അറിയിക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് പിന്നില്‍ നമുക്ക് ഒന്നായി അണിചേരാം.

നിങ്ങളുടെ സംഭാവനകള്‍ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ദയവായി നിക്ഷേപിക്കുക
UUKMA CHARITY FOUNDATION
ACCOUNT NUMBER 52178974
SORT CODE 403736
HSBC Bank.
REFERENCE: UNF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more