1 GBP = 103.70

യുക്മാ നേഴ്‌സസ് കണ്‍വെന്‍ഷണ്‍ ഗംഭീരമാക്കാന്‍ മിഡ് ലാന്‍ഡസ് റീജിയണ്‍

യുക്മാ  നേഴ്‌സസ്  കണ്‍വെന്‍ഷണ്‍  ഗംഭീരമാക്കാന്‍  മിഡ് ലാന്‍ഡസ് റീജിയണ്‍

ജയകുമാര്‍ നായര്‍

2017 ഏപ്രില്‍ 28 ന് ലണ്ടണില്‍ വെച്ചുനടക്കുന്ന യുക്മാ നേഴ്‌സസ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യ പൊതുപരിപാടിയായ നേഴ്‌സസ് കണ്‍വെന്‍ഷണ്‍ വന്‍ വിജയമാക്കുവാന്‍ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുവാന്‍ മിഡ് ലാന്‍ഡസ് റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു. റീജിയണല്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന നേഴ്‌സ് മാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുവാന്‍ വേണ്ടി പൊതുവായ യാത്രാ സൗകര്യം ഒരുക്കുന്നതായിരിക്കും. യുക്മാ നേഴ്‌സസ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയും , യുക്മ നവ നേതൃത്വത്തിന്റെ ആദ്യ പരിപാടിയും കൂടിയായ യുക്മാ നേഴ്‌സസ് ഫോറം കണ്‍വെന്‍ഷണ്‍ മാതൃകാപരമായി നടത്തുവാനാണ് ദേശീയ കമ്മറ്റി യുടെയും തീരുമാനം .

ആതുര സേവനമേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് വിജ്ഞാന പ്രധാനമായ ക്ലാസ്സുകളും, ചര്‍ച്ചകളും, ചോദ്യോത്തര സമയവും , അല്പം വിനോദവും ഒക്കെകൂടി ഒരു മുഴുവന്‍ ദിവസ കണ്‍വെന്‍ഷനാണ് ഏപ്രില്‍ 28 ന് ലണ്ടണില്‍ നടക്കുക. കൂടാതെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും ആറുമുതല്‍ എട്ടുവരെ മണിക്കൂര്‍ അക്രഡേഷനും സാധ്യമാകും. നഴ്‌സിംഗ് മേഖലയില്‍ കഴിവുതെളിയിച്ച വക്തികളും, ട്രേഡ് യൂണിയന്‍ മേഖലയിലെ പ്രധാനികളും, എന്‍ എം സി പ്രധിനിധി കളും അടക്കം വലിയ ഒരു നിരതന്നെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് കരുതുന്നു.

മിഡ് ലാന്‍ഡസ് റീജിയനില്‍നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഏതെങ്കിലും പ്രതിനിധികള്‍ക്ക് റീജിയനില്‍ നിന്നുമുള്ള പൊതു യാത്രാ സൗകര്യം പ്രയോജന പെടുത്തുവാന്‍ താല്പര്യ മുണ്ട്എങ്കില്‍ എത്രയും വേഗം റീജിയണല്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അവരവരുടെ സീറ്റുകള്‍ ബുക്കു ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും റീജിയണല്‍ പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ് 07403312250 ജനറല്‍ സെക്രട്ടറി സന്തോഷ് തോമസ് 07545895816 എന്നിവരുമായി ബന്ധ പ്പെടേണ്ടതാണ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more