1 GBP = 103.74
breaking news

ബ്രിട്ടനിൽ തൊഴിൽ രഹിതരുടെ എണ്ണം കുറയുന്നു!!! തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ

ബ്രിട്ടനിൽ തൊഴിൽ രഹിതരുടെ എണ്ണം കുറയുന്നു!!! തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ

ലണ്ടൻ: ബ്രിട്ടനിൽ തൊഴിൽ രഹിതരുടെ എണ്ണം പാടെ കുറയുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ 45 വർഷത്തിനിടയിൽ തൊഴിലില്ലായ്‌മ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും ആശങ്കൾക്കും വിരാമമിട്ടുകൊണ്ടാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്.

അത്പോലെ തന്നെ വേതനനിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ കൂടിയ നിരക്കാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഓ എൻ എസിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ മെയ് വരെ 28,000 ത്തോളം പേർ അധികമായി തൊഴിലുകൾ നേടി തൊഴിലാളികളുടെ എണ്ണം 32.75 മില്യൺ ആയി ഉയർന്നു. അതേസമയം ഇക്കാലയളവിൽ വനിതാ തൊഴിലാളികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊഴിൽ രഹിതരുടെ എണ്ണം മെയ് വരെ മൂന്ന് മാസത്തെ കാലയളവിൽ 51,000 കുറഞ്ഞു 1.29 മില്യണിലെത്തി നിൽക്കുന്നതും ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് ഓ എൻ എസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 1974 അവസാനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സാമ്പത്തിക മാന്ദ്യത്തിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായി വേതന നിരക്കിലും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ മിനിമം വേതന നിരക്കിലെ വർദ്ധനവും എൻ എച്ച് എസ് തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളിലേ ശമ്പള നിയന്ത്രണം എടുത്തു മാറ്റി വർദ്ധനവ് നടപ്പാക്കിയതാണ് മാറ്റങ്ങൾക്ക് കാരണം.

പ്രധാനമന്ത്രി തെരേസാ മേയുടെ ഭരണത്തിൻ കീഴിലാണ് വലിയൊരു മാറ്റം വരുത്താൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരവേ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ പ്രതിസന്ധിയും ബ്രിട്ടനെ ബാധിക്കുമെന്ന് പറഞ്ഞവർക്ക് തിരിച്ചടി കൂടിയായി ഓ എൻ എസ് പുറത്ത് വിട്ട റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more