അണ്ടര്‍ 17 മത്സരത്തിന് കൊച്ചി അനുയോജ്യമെന്ന് ഫിഫ


അണ്ടര്‍ 17 മത്സരത്തിന് കൊച്ചി അനുയോജ്യമെന്ന് ഫിഫ

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ഏത് മത്സരവും കൊച്ചിയില്‍ നടത്താന്‍ തയ്യാറാണ് എന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ഐ.എസ്.എല്‍ ഫൈനല്‍ മത്സരം വീക്ഷിച്ച ശേഷമാണ് സെപ്പി ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനുശേഷം ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ കാരണം കൊച്ചിയില്‍ ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ നടത്തുന്നത് സംശയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരശേഷം കലാപസമാനമായ സ്ഥിതിവിശേഷമാണ് അവിടെയുണ്ടായത്. ഇത്തരം സാഹചര്യത്തില്‍ മാറിച്ചിന്തിച്ചുപോകുക സ്വാഭാവികം. ഫൈനല്‍ മത്സരം കണ്ടതോടെ അതെല്ലാം മാറി. തങ്ങളുടെ ടീം പരാജയപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ഇത്രയധികം കാണികളുണ്ടായിട്ടും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കളിനടന്നത്.
അതിനാല്‍ നേരത്തേ ഉണ്ടായിരുന്ന എന്റെ സംശയങ്ങളെല്ലാം പാടെ മാറി. അണ്ടര്‍-17 ലോകകപ്പ് ടൂര്‍ണമെന്റിലെ ഏതുമത്സരങ്ങളും ഇവിടെ നടത്താന്‍ ഫിഫ ഒരുക്കമാണ്. എന്നാല്‍, ഏതൊക്കെ മത്സരം ഇവിടെ നടക്കുമെന്ന് പറയാറായിട്ടില്ല. നോക്കൗണ്ട് റൗണ്ടുകളില്‍തന്നെ പ്രധാനമത്സരങ്ങള്‍ വരും.

ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തോടെ തന്റെ പഴയ അഭിപ്രായം പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ഒക്ടോബര്‍ ആറ് മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates