1 GBP = 103.96

ഫാ: മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

ഫാ: മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം  ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്‌കോട്‌ലാന്‍ഡില്‍ ജൂണ്‍ 20ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ: മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

മൃതദേഹവുമായി ബന്ധപ്പെട്ട് പോസ്റ്റ്മാര്‍ട്ടവും മറ്റ് ശരീര പരിശോധനകളും പൂര്‍ത്തിയായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വിട്ടുനല്‍കാതിരിക്കുന്നതിന്റെ കാരണം അവ്യക്തമാണ്. 23 ദിവസത്തോളം മൃതദേഹം കൈവശം ഉണ്ടായിട്ടും ദേഹപരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തിന്റെ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തരമായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.

ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നത്. മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിച്ച് വിളിച്ചവരുടെയും വന്ന കോളുകളുടേയും ലിസ്റ്റ് അന്വേഷണോദ്യോസ്ഥര്‍ പരിശോധിക്കുകയാണ്. അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതും യുകെ മലയാളികളുടെയിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല;മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more